ശമ്പളം ലഭിച്ചില്ല; നഴ്‌സുമാര്‍ സൂപ്രണ്ടിനെ ഉപരോധിച്ചു
ആലുവ: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ ജില്ലാ ആശുപത്രിയിലെ നഴ്‌സുമാര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. സാധാരണയായി മാസത്തിലെ രണ്ടാമാത്തെ പ്രവൃത്തി ദിവസത്തിലാണു ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നത്. ഈ മാസം ഇത് അവധിയാതിനാല്‍ പിറ്റേന്ന് ലഭിക്കേണ്ടിയിരുന്നണെങ്കിലും നാലാം ദിവസമായിട്ടും ശമ്പളം മുടങ്ങിയതാണു നഴ്‌സുമാരെ സമരത്തിലേക്ക് നയിച്ചത്.
ലേ സെക്രട്ടറി ബില്ലുകള്‍ തയ്യാറാക്കാത്താണു പ്രതിസന്ധിയ്ക്ക് ഇടയാക്കിയതെന്നാണ് ആരോപണം. ജില്ലാ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മൂന്ന് ഷിഫ്റ്റ് (8 മണിക്കൂര്‍ ജോലി) അനുവദിച്ചത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാത്തതിനാലാണ് ബില്ലുകള്‍ തയാറാക്കാതിരുന്നതെന്ന് ലേ സെക്രട്ടറി ജി.ഷാജികുമാര്‍ പറഞ്ഞു.
എന്നാല്‍ ശ്രീദേവി കമ്മീഷന്റെ റിപ്പേര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1999 ജൂലായ് മുതല്‍ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ഷിഫ്റ്റ് സമ്പ്രാദയം ഉണ്ടെന്നും നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നുവെന്നും കേരള ഗവണ്‍ മെന്റ് നഴ്‌സേസ്സ് അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഒ.റീത്ത വ്യക്തമാക്കി. പുതിയ ലേ സെക്രട്ടറി വന്നതോടെയാണു ശമ്പളക്കാര്യത്തില്‍ തര്‍ക്കം ഉണ്ടായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ മൂന്ന് ഷിഫ്റ്റ് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഉത്തരവ് ഇല്ലെന്ന് സൂപ്രണ്ട് പി.എസ് റോസമ്മ പറഞ്ഞു. എന്നാല്‍ രോഗികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തില്‍ നഴ്‌സുമാര്‍ സഹകരിച്ച് മൂന്ന് ഷിഫ്റ്റായി ജോലി ചെയ്യുന്നതിനാല്‍ മാറി വന്ന സൂപ്രണ്ടുമാരും ഇതിനെ എതിര്‍ത്തിരുന്നില്ലെന്ന് അവര്‍ വ്യക്തമക്കി.
ഷിഫ്റ്റ് സമ്പ്രാദയത്തെക്കുറിച്ച് സര്‍ക്കാറില്‍ നിന്നും വ്യക്തമായ ഉത്തരവ് ലഭിക്കുന്നവരെ നിലവിലെ സ്ഥിതി തുടരാന്നും അതുവരെ ലേ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് വൈകീട്ട് മൂന്നരയോടെ സമരം അവസാനിപ്പിച്ചു. ശമ്പള ബില്ലുകള്‍ തയ്യാറാക്കി നല്‍കണമെന്ന് ലേ സെക്രട്ടറിയോട് സൂപ്രണ്ട് രേഖമൂലം ആവശ്യപ്പെടുകയും തുടര്‍ന്ന് സെക്രട്ടറി ശമ്പളത്തിനായുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."