ജാസ്മിന്‍ഷായുടെ ഭാര്യയുടെ അക്കൗണ്ടില്‍ ലക്ഷങ്ങളെത്തി
തിരുവനന്തപുരം: യുനൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ഒന്നാംപ്രതി ജാസ്മിന്‍ഷായുടെ ഭാര്യ ഷബ്നയുടെ അക്കൗണ്ടിലേക്ക് അസ്വാഭാവികമായ രീതിയില്‍ പണം എത്തിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റാണ് പുറത്തുവന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ കേസിലെ രണ്ടു മുതല്‍ നാലുവരെയുള്ള പ്രതികളായ ഷോബി ജോസഫ്, നിധിന്‍മോഹന്‍, ജിത്തു എന്നിവരുടെയും യു.എന്‍.എയുടെയും അക്കൗണ്ടുകളില്‍ നിന്നായി 74 ലക്ഷം രൂപയാണ് ഇവരുടെ അക്കൗണ്ടില്‍ എത്തിയിരിക്കുന്നത്. തിരിമറിയുടെ ഭാഗമായിട്ടാണ് പണം കൈമാറ്റമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇവര്‍ക്കുപുറമെ യു.എന്‍.എയുടെ ചില ജില്ലാ ഭാരവാഹികളുടെയും അവരുടെ ഭാര്യമാരുടെയും അക്കൗണ്ടുകളിലും പണം വന്നിട്ടുണ്ട്.
കേസില്‍ ജാസ്മിന്‍ഷായുടെ ഭാര്യയെയും ക്രൈംബ്രാഞ്ച് പ്രതിയാക്കിയിരുന്നു. കേസില്‍ എട്ടുപേരെ പ്രതിയാക്കിയിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ജാസ്മിന് ഷാ ഉള്‍പ്പെടെ പ്രധാനപ്പെട്ട നാലുപ്രതികള്‍ക്കായി പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."