ആരോഗ്യ വകുപ്പ് ജീവന് വച്ച് പന്താടുന്നു: യൂത്ത് കോണ്‍ഗ്രസ്സ്
കിളികൊല്ലൂര്‍: പകര്‍ച്ച വ്യാധികള്‍ വ്യാപകമായി പടര്‍ന്നു പിടിച്ചിട്ടും കിളികൊല്ലൂര്‍ മേഖലയില്‍ യാതൊരുവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോര്‍പ്പറേഷനോ ആരോഗ്യ വകുപ്പ് അധികാരികളോ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കിളികൊല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ കോര്പ്പറേഷന് സോണല്‍ ഓഫിസ് ഉപരോധിച്ചു.
ഓരോ ഡിവിഷനിലേക്കും തുക അനുവദിച്ചിട്ടുണ്ടെങ്കിലും അവ വിനിയോഗിച്ച് അനുയോജ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അധികാരികളോ ജനപ്രതിനിധികളോ തയ്യാറാകുന്നില്ല.
ജനങ്ങളുടെ ജീവന് വച്ച് പന്താടുന്ന ആരോഗ്യ വകുപ്പ് അധികാരികളുടെ അലംഭാവം അവസാനിപ്പിക്കണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് ഷെഫീഖ് കിളികൊല്ലൂര്‍ പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കാമെന്ന് അധികാരികളുടെ രേഖാമൂലമുള്ള ഉറപ്പിന്മേല് ഉപരോധ സമരം അവസാനിപ്പിച്ചു. കിളികൊല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ കുമാര്‍ അധ്യക്ഷനായി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."