HOME
DETAILS

തലസ്ഥാനത്ത് കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങള്‍ സജീവമാകുന്നു

  
backup
November 07 2018 | 02:11 AM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ae%e0%b4%af%e0%b4%95

കഴക്കൂട്ടം: തലസ്ഥാന ജില്ലയില്‍ വ്യാപകമായി കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങളുടെ സാന്നിധ്യം സജീവമാകുന്നു. നിരവധി കൊടും ക്രിമിനലുകളും ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും ബിരുദധാരികളായ ചെറുപ്പക്കാരും ഐ.ടി മേഖലയിലെ പ്രഫഷണലുകളുല്‍പ്പെടെയുള്ളവര്‍ വരെ ലഹരി വസ്തുക്കളുടെ ശേഖരണവും വിപണനവുമായി ബന്ധപ്പെടുന്നതായാണ് വിവരങ്ങള്‍. ജില്ലയിലെ തീരദേശ മേഖലയും മലയോര ഗ്രാമങ്ങളും പ്രധാന സിറ്റികളും കേന്ദ്രീകരിച്ചാണ് മാഫിയ സംഘങ്ങളുടെ താവളങ്ങള്‍. ഇവയില്‍ പൊഴിയൂര്‍ മുതല്‍ കാപ്പില്‍ വരെയുള്ള തീരപ്രദേശങ്ങളും കഴക്കൂട്ടത്തെ ഐ.ടി നഗരവും ഇവരുടെ പ്രധാന കേന്ദ്രങ്ങളാണ്.
മുന്തിയ വിലയുള്ള വിത്യസ്ത ലഹരി ഉല്‍പ്പന്നങ്ങളുമായി വിദേശികള്‍വരെ ഈ രംഗത്ത് സജീവമാണെന്നും പറയപ്പെടുന്നു. ടൂറിസം സീസണ്‍ ആരംഭിച്ചതോടെ ഇക്കൂട്ടര്‍ വിദേശ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ കോവളം വര്‍ക്കല പ്രദേശങ്ങളിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരാനുള്ള പൊലിസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശ്രമം പോലും പരാജയപ്പെടുന്നു എന്നാണറിവ്. സഞ്ചാരികളായി എത്തുന്ന വിദേശികള്‍ക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ വിതരണം നടത്തുന്ന വന്‍ സംഘങ്ങള്‍ ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇവരെ അമര്‍ച്ച ചെയ്യുന്ന കാര്യത്തിലും പൊലിസ് പരാജയത്തിലാണ്. ജില്ലയിലെ ഐ.ടി നഗരമായ കഴക്കൂട്ടം കേന്ദ്രീകരിച്ച് ഐ.ടി പ്രൊഫഷനലുകള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും മയക്ക് മരുന്ന് ഉപഭോഗം വര്‍ധിച്ച് വരുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എക്‌സൈസും ഇവരുടെ പ്രത്യേക ഷാഡോ ടീമും ടെക്‌നോപാര്‍ക്കിന് സമീപം നിന്നും വിത്യസ്ത ലഹരി ഉല്‍പ്പങ്ങളുമായി നിരവധി പേരേ അറസ്റ്റ് ചെയ്തിരുന്നു. ഐ.ടി പ്രൊഫഷനലുകളില്‍ നല്ലൊരു വിഭാഗവും മയക്ക് മരുന്ന് ഉപയോഗിക്കുന്നത് ഉത്തരേന്ത്യക്കാരാണ്. ഇവരില്‍ പലരും നാട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ ആവിശ്യമായ പ്രത്യേകതരം ലഹരി പദാര്‍ഥങ്ങളുമായാണ് എത്തുന്നത്.പ്രധാനമായും കൊണ്ട് വരുന്നത് സ്റ്റാമ്പ് സ്റ്റിക്കര്‍ എന്ന ലഹരി ഉല്‍പ്പന്നമാണ്. ഇത് പെട്ടെന്ന് ആരുടെയും കണ്ണില്‍ പെടില്ല എന്ന മുന്‍ വിധിയാണ് ഇവര്‍ക്കുള്ളത്. അതേ പോലെ ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് ചില ഷോപ്പുകളില്‍ മയക്ക് മരുന്ന് ഉല്‍പ്പന്നങ്ങളുണ്ടെന്നും വ്യാപകമായ ആരോപണമുണ്ട്. ഈ ഷോപ്പുകളില്‍ വൈകിട്ട് ഏഴ് മുതല്‍ രാത്രി 11 വരെ വന്‍ തിരക്കാണ്. 17 നും 25നും ഇടയിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ഇവിടെ എത്തുന്നത്.
ജില്ലയിലെ മലയോര ഗ്രദേശങ്ങളില്‍ നിന്ന് പോലും ഇങ്ങനെയുള്ള കോഫില്‍ ഷോപ്പില്‍ സ്ഥിരം സന്ദര്‍ശകരുണ്ട്. നിലവില്‍ പൊലിസിന്റെയും എക്‌സൈസിന്റെയും പ്രത്യേക അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലാണ് ഈ ഷോപ്പുകള്‍. ജില്ലയിലെ ചില കോളനികളില്‍ നിന്നുമാണ് ഗ്രാമപ്രദേശങ്ങളിലും തീരദേശ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും കഞ്ചാവ് എത്തുന്നത്. ഇതിന്റെ പിന്നില്‍ വന്‍ ഉന്നത സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട് മധുരയില്‍ നിന്നും ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമാണ് കഞ്ചാവ് ജില്ലയിലെ കോളനികളില്‍ എത്തുന്നത്. ഇരുചക്രവാഹനം വഴി പലക്കൈകള്‍ മാറികടന്നാണ് ഇവിടങ്ങളില്‍ മയക്ക് മരുന്ന് എത്തുന്നത്. അതുപോലെ തമിഴ്‌നാട്ടിലും ഇടുക്കി പ്രദേശങ്ങളിലും ജില്ലയില്‍ നിന്നും സ്ത്രീകളടങ്ങുന്ന കൂട്ടങ്ങള്‍ വിനോദയാത്ര പോകാറുണ്ട്. ഇത് സംഘടിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ കഞ്ചാവ് മാഫിയ സംഘത്തിലുള്ളവരും ഉള്‍പ്പെടും. ഈ വഴിയും ജില്ലയില്‍ കഞ്ചാവ് വന്‍തോതില്‍ എത്തി കൊണ്ടിരിക്കുന്നു. എക്‌സൈസ് വിഭാഗത്തിന്റെയും സ്‌കൂള്‍ അധികൃതരുടെയും വിവിധ സന്നദ്ധ സംഘടകളുടെയും നേതൃത്വത്തില്‍ വിപുലമായ മയക്ക് മരുന്ന് വിരുദ്ധ കാപയിനും സെമിനാറുകളും ബോധവല്‍ക്കരണ പരിപാടികളും നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കിട്ടാത്ത അവസ്ഥയാണ്. ചില സ്‌കൂളുകളിലും കോളജുകളിലും സ്റ്റുഡന്റ്‌സ് പൊലിസും എന്‍.സി.സി കേഡറ്റുകളും വിദ്യാര്‍ഥികളുടെ ഇടയില്‍ രഹസ്യ സ്വഭാവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും അതും വിഫലമാണെന്നാണ് അറിയാന്‍ കഴിയുന്നത്.
അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ പ്രതികളും കണ്ണികളും തലസ്ഥാന ജില്ലയില്‍ വിലസുന്നതായും പറയുന്നു. ടൂറിസം സീസണ്‍ തുടങ്ങിയ സാഹചര്യത്തില്‍ കോവളം, വര്‍ക്കല തീരങ്ങളില്‍ വിദേശ സഞ്ചാരികളുടെയിടയില്‍ വില കൂടിയ എല്‍.എസ്.ഡി, കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പനക്കും സാധ്യതയേറുന്നു.
ഇടുക്കിയില്‍ നിന്നും മധുരയില്‍ നിന്നും ജില്ലയില്‍ കഞ്ചാവ് വരവ് പല കാരണങ്ങളാല്‍ കുറഞ്ഞപ്പോള്‍ ഒഡീഷ, ബിഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ലോറികളില്‍ അവ എത്തുന്നതായാണ് പുതിയ വിവരം. ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവിന്റെ ഒളിച്ചുള്ള വരവ് തുടരുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ കഞ്ചാവ് നട്ടുവളര്‍ത്തുന്ന രീതി പോലുമുണ്ടെന്നും ആരോപണമുണ്ട്.
ജില്ലയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയതിന്റെ പേരില്‍ നിരവധി പേരേയാണ് പൊലിസ് പിടികൂടി കൊണ്ടിരിക്കുന്നത്. പക്ഷേ ഇവരൊക്കെ കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് തന്നെ ജാമ്യത്തിലിറങ്ങും. കഞ്ചാവ് കച്ചവടം വ്യാപകമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നിയമത്തിന്റെ ബലഹീനതയാണെന്ന് ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്.
ഒരു കിലോഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വച്ചാലേ ശിക്ഷ കടുത്തതാകുന്നുള്ളു. അതില്‍ കുറഞ്ഞ അളവില്‍ കഞ്ചാവ് കൈവശം വച്ചാല്‍ ശിക്ഷ ലഘുവാകുകയും ജാമ്യം ലഭിക്കുകയും ചെയ്യും.

 

ലഹരി മാഫിയയുടെ വിളയാട്ടം: മൂന്നുപേര്‍ അറസ്റ്റില്‍


നെടുമങ്ങാട്: വീണ്ടും ലഹരി മാഫിയയുടെ ആക്രമണം. മാരകായുധങ്ങളുമായി റേഷന്‍ വ്യാപാരിയെ കടയില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കട അടിച്ചു തകര്‍ക്കുകയും ആക്രമിക്കുകയും പണം അപഹരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് സംഭവം. അരുവിക്കര പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ അഴിക്കോട് ജങ്ഷനില്‍ റേഷന്‍ കട നടത്തുന്ന നജീബ് ഖാന്റെ കടയില്‍ ആണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം സുപ്രഭാതം ഗ്രാമങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നതായി വാര്‍ത്ത നല്‍കിയിരുന്നു. ഇതില്‍ പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് പ്രതികളെ കയ്യോടെ പിടികൂടിയത്. ആക്രമണം നടത്തിയ ശേഷം കടയിലെ ഫര്‍ണിച്ചര്‍ അടക്കമുള്ള സാധനങ്ങള്‍ വാരി റോഡിലെറിഞ്ഞു. സംഭവത്തിന് ശേഷം ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ അരുവിക്കര പൊലിസ് പിടികൂടുകയായിരുന്നു. നെടുമങ്ങാട് മഞ്ച നാരകത്തിന്‍ പൊയ്ക പുത്തന്‍വീട്ടില്‍ അംജത്ത്, ഇയാളുടെ സുഹൃത്തുക്കളായ ആഷിര്‍, ശ്യാം മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. നജീബ് ഖാനെ ആക്രമിച്ച ശേഷം പ്രതികള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന പണവും എടുത്തു കൊണ്ടുപോയി.
ലഹരി മാഫിയ സംഘത്തില്‍പെട്ട പ്രതികളെ ആക്രമണത്തിനിരയായ നജീബ് ഖാന്‍ നിരവധി പ്രാവശ്യം വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമണത്തിനിടയാക്കിയതെന്ന് പൊലിസ് പറഞ്ഞു.
അരുവിക്കര എസ്.എച്ച്.ഒ നിതീഷ്, എസ്.ഐ അരുണ്‍കുമാര്‍, ഷംനാഥ്, മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ശ്യാം മുഹമ്മദിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago