എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്ഷന് പദ്ധതി പരിഷ്കരിക്കണം: എന്‍.കെ പ്രേമചന്ദ്രന് എം.പി
കൊല്ലം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്ഷന് പദ്ധതി സമ്പൂര്‍ണമായി പരിഷ്ക്കരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന് എം.പി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ട്രേഡ് യൂനിയനുകളും ഇതിലെ അപാകതകള്‍ പരിഹരിക്കാന്‍ മുന്നോട്ട് വരണമെന്നും അദേഹം പറഞ്ഞു.
പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന പി.കെ തമ്പിയുടെ 20ാം ചരമവാര്‍ഷികവും 'ഇ.പി.എഫും തൊഴിലാളികളും എന്ന സെമിനാറും' കൊല്ലം പ്രസ് ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.പി.എഫ് നിയമം സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രശ്നമാണ്.
1995ല്‍ നിലവില്‍ വന്നതാണ് ഇ.പി.എഫ് പെന്ഷന് പദ്ധതി. ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് 2008ല്‍ തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന കമ്മ്യൂട്ടേഷന്‍ ആനുകൂല്യം എടുത്തുകളഞ്ഞുവെന്നും പ്രേമചന്ദ്രന് പറഞ്ഞു. മാധ്യമ രംഗത്ത് ചാലകശക്തിയായിരുന്നു പി.കെ തമ്പിയെന്ന് പ്രേമചന്ദ്രന് അനുസ്മരിച്ചു. സാമൂഹിക രംഗത്ത് സര്വാദരവ് നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് ഉദ്ഘാടനം ചെയ്ത കല്ലട ജലസേചന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ പ്രേരകശക്തി പി.കെ തമ്പിയായിരുന്നു.
മാധ്യമരംഗത്ത് പ്രതിലോമകരമായ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. മാധ്യമ രംഗത്ത് നിക്ഷ്മപക്ഷമായി പ്രവര്‍ത്തിക്കണമെങ്കില്‍ നിര്‍ഭമായി പ്രവര്‍ത്തിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സാഹചര്യം ഒരുക്കണമെന്നും പ്രേമചന്ദ്രന് പറഞ്ഞു.
ചടങ്ങില്‍ പ്രസ്ക്ലബ് പ്രസിഡന്റ് സി വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സി.ഐ.ടി.യു നേതാവ് കെ.ഒ ഹബീബ്, ഇ.പി.എഫ് അസി. കമ്മീഷണര്‍ വി.പി സതീഷ്കുമാര്‍, ഇ.പി.എഫ് എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ കെ.ആര് സുനില്‍കുമാര്‍, ബീനാറാവു,പ്രസ് ക്ലബ് സെക്രട്ടറി ഡി ജയകൃഷ്ണന് എന്നിവരും സെമിനാറില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."