HOME
DETAILS

മഞ്ചേശ്വരം തെരഞ്ഞുടുപ്പു കഴിയുന്നതോടെ ബി.ജെ.പിയും സി.പി.എമ്മും ഇല്ലാതാകും: കുഞ്ഞാലിക്കുട്ടി

  
backup
October 01 2019 | 07:10 AM

manjeswaram-bye-election-comment-p-k-kunhalikutty

കാസര്‍കോട്: ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫിന്റെ മുഖ്യ എതിരാളി ബി.ജെ.പിയാണെന്നു പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. കാസര്‍കോട് പ്രസ് ക്ലബില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറെ കാലങ്ങളായി കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് യു.ഡി.എഫിന് പിന്നാലെയുള്ളത്. തെരഞ്ഞെടുപ്പില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ പ്രചാരണ വിഷയമാകും. പാലായില്‍ യു.ഡിഎഫിനകത്തുണ്ടായ ആശയക്കുഴപ്പം മഞ്ചേശ്വരത്തില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന പ്രചാരണം ചില മാധ്യമ സൃഷ്ടിയാണെന്നും അത് കൊണ്ടാണ് അത്തരം വാര്‍ത്തക്ക് ഒരു മണിക്കൂറിന്റെ ആയുസ് പോലും ഇല്ലാതിരുന്നതെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പാണക്കാട്ടു പ്രതിഷേധം ഉയര്‍ത്തിയതായി ചില മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി പ്രസിഡന്റിനെ സമീപിച്ചു കാര്യങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നും അതിനെ മറ്റൊരു രീതിയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്തെ സേവിച്ച ധീര ജവാന്‍ പോലും ഒരു സുപ്രഭാതത്തില്‍ രാജ്യത്തെ പൗരനല്ലാതാവുന്ന സാഹചര്യമാണ് കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ നേതൃത്വം ചെയ്യുന്നത്. അസമില്‍ ഒരു ന്യൂനപക്ഷം മാത്രമല്ല ബഹുഭൂരിപക്ഷം ആളുകളും പൗരത്വ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷം മാത്രമല്ല മത സൗഹാര്‍ദം കാലങ്ങളായി സൂക്ഷിക്കുന്നവരും ഭയപ്പാടോടെയാണ് രാജ്യത്ത് കഴിഞ്ഞു വരുന്നത്.
പെരിയ ഇരട്ടക്കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തില്‍ നിന്നും രക്ഷ തേടി ബി.ജെ.പിയിലേക്ക് പോകുന്നതിനു പകരം മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നവര്‍ യു.ഡി.എഫിന് ശക്തി പകരുമെന്നാണ് തന്റെ വിശ്വാസം. ബുദ്ധിപരമായി ചിന്തിക്കുന്നവര്‍ യു.ഡി.എഫിനെ സഹായിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റ സീറ്റുപോലും പിടിച്ചെടുക്കാന്‍ സാധിക്കാത്തത് പോലെ കേരളം അവര്‍ക്കു മരീചികയാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ സ്വപ്നം പൂവണിയില്ലെന്നു പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. വ്യക്തമാക്കി. കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ചര്‍ച്ചയാകും. മഞ്ചേശ്വരം മണ്ഡലം പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ സ്വപ്നം വ്യാമോഹം മാത്രമാണെന്നും മതേതര ചേരികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു മണ്ഡലത്തില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും തങ്ങള്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  11 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  18 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  23 minutes ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  28 minutes ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  an hour ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  an hour ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  4 hours ago