ഉദ്യോഗസ്ഥരെ ശകാരിച്ച് നിതിന്‍ ഗഡ്കരി: ബദല്‍ പാതയില്‍ ആശങ്കയറിയിച്ചും കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ യാത്രാനിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
തോല്‍പെട്ടി-നാഗര്‍ഹോള ബദല്‍ പാതയാക്കാമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ബദല്‍ പാത പ്രായോഗികമല്ല. പ്രശ്‌നം പഠിക്കാന്‍ കേന്ദ്രം വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിക്ക് മുമ്പാകെ കേരളത്തിന് അഭിപ്രായം അറിയിക്കാം. സുപ്രിംകോടതിക്ക് മുമ്പാകെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ദേശീയപാത വികസന വിഷയത്തിലെ തുടര്‍നടപടി സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ കേന്ദ്ര മന്ത്രി ശകാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഗഡ്കരിയുടെ ശകാരം. കേരളത്തിന്റെ നിര്‍ദേശത്തില്‍ ഉദ്യോഗസ്ഥതല തീരുമാനം വൈകുന്നതാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.
ഉടന്‍ തന്നെ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗഡ്കരി വ്യക്തമാക്കി. ഈയാവശ്യവുമായി മുഖ്യമന്ത്രിയെ വീണ്ടും വരുത്തിയതില്‍ ലജ്ജിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബുള്‍ഡോസര്‍ കയറ്റിയാലേ ഉദ്യോഗസ്ഥര്‍ പഠിക്കുകയുള്ളോ എന്നും ഉദ്യോഗസ്ഥരോട് ചോദിച്ചതായും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."