മണ്ണഞ്ചേരി പഞ്ചായത്ത് പ്രഖ്യാപിച്ച മെഗാ അദാലത്ത് നടത്തിയില്ല
മണ്ണഞ്ചേരി : കൊട്ടിഘോഷിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് അധികൃതര്‍ പ്രഖ്യാപിച്ച മെഗാ അദാലത്ത് നടത്തിയില്ല. രണ്ടുമാസം മുന്‍പാണ് പഞ്ചായത്ത് ഭരണ സമിതി അദാലത്ത് പ്രഖ്യാപിച്ചത്.
മുന്‍കാലയളവില്‍ വിവിധങ്ങളായ കാര്യങ്ങള്‍ക്കായി ഓഫിസില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് പുതിയ വാഗ്ദാനം ഏറെ പ്രയോജനകരമായിരുന്നു.
ജൂലൈ അവസാന വാരമാണ് പഞ്ചായത്ത് അധികൃതര്‍ അദാലത്തിനായി സമയം കണ്ടെത്തിയിരുന്നത്.
ഇതിനായി നൂറുകണക്കിന് അപേക്ഷകളും പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫിസില്‍ സ്വീകരിച്ചിരുന്നു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ഇതുവഴി പ്രവര്‍ത്തന മികവിനുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് അടക്കം നേടാനുമായിരുന്നു അധികൃര്‍ ലക്ഷ്യമിട്ടിരുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായ പഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പ് നിലവിലെ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യവും ഈ ഉദ്യമത്തിന് ഉണ്ടായിരുന്നു.
എന്നാല്‍ അദാലത്ത് ഇനി എപ്പോള്‍ നടക്കും എന്നതിനെ കക്കുറിച്ച് അന്വേഷിക്കുന്നവരോട് പ്രതികരിക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."