നാടിന് വികസനം സാധ്യമാക്കിയപ്പോള്‍ പെരുവഴിയിലായത് രാജുവും കുടുംബവും
ഹരിപ്പാട്: നാടിന് വികസനം സാധ്യാമക്കാന്‍ സ്വന്തം സ്ഥലം വിട്ടുക്കൊടുത്തപ്പോള്‍ പെരുവഴിയിലായത് രാജുവും കുടുംബവും.
തന്റെ വീടിരിക്കുന്ന സ്ഥലമുള്‍പ്പടെ 33സെന്റ് വസ്തു റോഡിനുവേണ്ടി നല്‍കിയ ചെറുതന കണ്ണന്‍ചേരില്‍ ഗോപാലന്റെ മകന്‍ രാജുവിനും കുടുംബത്തിനുമാണ് കേറികിടക്കാന്‍ ഇടമില്ലാതായത്. നബാര്‍ഡ്ഏഴ് കോടി 80 ലക്ഷം രൂപയാണ് പാലം പണിക്കായി അനുവദിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ വസ്തുവിന് പണം നല്‍കാന്‍ നബാര്‍ഡ് ഏറ്റെടുക്കുന്ന പ്രവൃര്‍ത്തികളില്‍ വ്യവസ്ഥയില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശാനുസരണം കരുവാറ്റ ചെറുതന ഗ്രാമപഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച 10ലക്ഷം രൂപയാണ് രാജുവിന്റെ പിതാവായ ഗോപാലന്റെ വസ്തുവിന്റെ വിലയായി നല്കിയത്. തന്റെ നാല് മക്കള്‍ക്കും തുല്ല്യമായി വീതിച്ചതിന്റെ ഒരു ഭാഗം തുകയായ രണ്ടരലക്ഷം രൂപയാണ് രാജുവിനും ലഭിച്ചത്.
ഈ പണം ഉപയോഗിച്ച് കിഴക്കുഭാഗത്തുള്ള പാടശേഖരംവാങ്ങി. സര്‍ക്കാരിന്റെ അനുമതിയോടെ നികത്തി ഒരു കൂര വെക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. പഞ്ചായത്ത് വീട് നിര്‍മാണത്തിന് രണ്ട് ലക്ഷം രൂപ നല്‍കി. എങ്കിലും വീടിന്റെ പണിതീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ നിര്‍ദ്ധന കുടുംബം. 40ലക്ഷംരൂപയോളം വിലവരുന്ന വസ്തുവാണ് 10 ലക്ഷം രൂപക്ക് നാടിന്റെ പുരോഗതിക്കുവേണ്ടി ഈ കുടുംബം വിട്ടു നല്‍കിയത്. പ്ലസ്റ്റു വിദ്യാര്‍ഥിയായ മകളുംഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനും കാന്‍സര്‍രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്ന ഈ കുടുംബം കെട്ടുറപ്പില്ലാത്ത വീട്ടിലാണ് താമസം. രാജുവിന്റെ പിതാവ് ഗോപാലന്‍ രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ടു. കൂലിപ്പണിയാണ് രാജുവിന്റെ വരുമാനം. റോഡിന് സഥലം നല്‍കിയതിന് രാജുവിന്റെ ഭാര്യ സുനിതയക്ക് ചെറുതന പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ആറ് മാസത്തേക്ക് താല്‍ക്കാലികമായി ജോലികിട്ടിയെങ്കിലും മൂന്ന് മാസത്തെ ശമ്പളം ഇപ്പോഴും കിട്ടാനുണ്ടെന്ന് സുനിത പറയുന്നു. സഹായത്തിനുള്ള പ്രാര്‍ത്ഥനയിലാണ് നാടിന്റെ വികസനത്തിനു വേണ്ടി കിടപ്പാടം വിട്ടു നല്‍കിയ ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."