HOME
DETAILS

വയല്‍ നികത്താന്‍ സ്വകാര്യവ്യക്തി റോഡില്‍ കുഴി വെട്ടി മണ്ണെടുത്തു; പഞ്ചായത്ത് ഭരണസമിതിക്ക് മൗനം

  
backup
November 07 2018 | 04:11 AM

%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കേളോത്ത് ഭാഗം കനാല്‍ പാലം റോഡില്‍നിന്ന് കുഴി വെട്ടി സ്വകാര്യ വ്യക്തി തന്റെ വയല്‍ നികത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിനും റോഡ് കൈയേറിയതിനും ഭരണസമിതി കൂട്ടു നില്‍ക്കുകയാണെന്ന് യു.ഡി.എഫ് വാര്‍ഡ് കമ്മിറ്റി ആരോപിച്ചു. വാര്‍ഡിലെ വളരെ പിന്നാക്കം നില്‍ക്കുന്ന പ്രദേശത്തുകൂടി കടന്നു പോകുന്ന റോഡില്‍ നേരത്തെയും സ്വകാര്യ വ്യക്തികളുടെ കൈയേറ്റവും റോഡിന്റെ കരിങ്കല്‍കെട്ട് തകര്‍ക്കുകയും ചെയ്തിരുന്നു. ഈ വിഷയങ്ങളിലെല്ലാം സി.പി.എം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു.
റോഡിനായി കഴിഞ്ഞ ഭരണസമിതി അനുവദിച്ച ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇരുഭാഗത്തും കരിങ്കല്‍കെട്ട് പ്രവൃത്തി നടത്തിയിരുന്നു. വയല്‍ഭാഗത്ത് കൂടി കടന്നുപോകുന്ന റോഡിന്റെ ബഹുഭൂരിപക്ഷവും ഒരാളുടേതും കുറഞ്ഞ ഭാഗം മാത്രം രണ്ടു സി.പിഎം പ്രവര്‍ത്തകരുടെ കൈവശത്തിലുള്ളതുമാണ്. ഇവര്‍ക്ക് അനുകൂലമായ നിലപാടാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചു വന്നത്.
ഈ ഭരണസമിതി വന്നപ്പോള്‍ അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തി റോഡ് വികസനം നടത്തിയെങ്കിലും സ്വകാര്യ വ്യക്തികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ അനുവദിച്ച ഫണ്ട് വെട്ടികുറയ്ക്കുകയും പണി പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.
റോഡില്‍നിന്ന് മണ്ണെടുത്ത് വയല്‍ നികത്തിയ വ്യക്തി പഞ്ചായത്ത് സെക്രട്ടറിയുടെ ബന്ധുവും സി.പിഎം നേതാക്കള്‍ക്കും ഭരണ സമിതിക്കും വേണ്ടപ്പെട്ടവനായത് കൊണ്ടുമാണ് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
ഇതിനെതിരേ യു.ഡി.എഫ് പഞ്ചായത്ത്, വില്ലേജ്, അധികൃതര്‍ക്കും പൊലിസിലും നല്‍കിയ പരാതിയിലും യാതൊരു നടപടിയും എടുത്തിയില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  13 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  13 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  13 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  13 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  13 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  13 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  13 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  13 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  13 days ago