മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ അഴുകുന്നു
കോഴിക്കോട്: സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ 14 മൃതദേഹങ്ങള്‍ അഴുകുന്നു. അജ്ഞാത മൃതദേഹങ്ങളായി എത്തിച്ചവയാണ് പൊലിസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സംസ്‌കരിക്കാനാകാതെ കിടക്കുന്നത്. ഇതില്‍ പല മൃതദേഹങ്ങളും മൂന്നു മാസത്തിലേറെ പഴക്കമുള്ളതാണ്.
ഒരു ദിവസം ശരാശരി മൂന്നും നാലും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിക്കുന്നുണ്ട്. 14 ഓളം അജ്ഞാത മൃതദേഹങ്ങള്‍ ഇവിടെയുള്ള ഫ്രീസറില്‍ സൂക്ഷിക്കുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുവരുന്ന മൃതദേഹങ്ങളെ തറയില്‍ ട്രോളിയില്‍ തന്നെ കിടത്താറാണ് പതിവ്.
മെഡിക്കല്‍ കോളജില്‍ നിന്നു ആവശ്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് മറ്റ് നടപടികള്‍ വൈകുന്നതെന്ന് പൊലിസും എന്നാല്‍ പൊലിസ് അനാസ്ഥയാണ് പോസ്റ്റുമോര്‍ട്ടവും സംസ്‌കാരവും വൈകാന്‍ കാരണമെന്ന് കോളജ് അധികൃതരും പറയുമ്പോള്‍ ഒരു ഡസനിലേറെ അജ്ഞാത മൃതദേഹങ്ങളാണ് അഴുകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."