HOME
DETAILS

ലക്ഷ്യമിടുന്നത് രണ്ടാംഘട്ട നഗരവികസന പരിപാടികള്‍: നരേന്ദ്രമോദി

  
backup
June 17 2017 | 22:06 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%98



കൊച്ചി: ചരക്ക് കടത്ത്, ഡിജിറ്റല്‍, ഗ്യാസ് വിതരണം തുടങ്ങിയവയുടെ വികസനം ലക്ഷ്യമിടുന്ന രണ്ടാംഘട്ട നഗര വികസന പരിപാടികളിലേക്ക് കടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്തതായി ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരങ്ങളിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഇതിനോടകം നിരവധി പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്ത് വിദേശ മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ 15 നഗരങ്ങളില്‍ കൂടി മെട്രോ റെയില്‍ നടപ്പാക്കാന്‍ ഇതിനകം തയാറായിട്ടുണ്ട്. മെട്രോറെയില്‍ പദ്ധി നടപ്പാക്കുന്നതോടെ നഗരത്തിലെ ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക നിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ദീര്‍ഘവീക്ഷണത്തോടെയുളള പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. നഗരാസൂത്രണത്തിലും വികസനത്തിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ ലക്ഷ്യംവച്ചുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഗതാഗത വികസനവും ഭൂമിയുടെ കാര്യക്ഷമമായ ഉപയോഗവും ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
റെയില്‍വേ, റോഡുകള്‍, ഊര്‍ജം എന്നീ മേഖലക്കാണ് പ്രാധാന്യം നല്‍കിയത്. എട്ട് ലക്ഷം കോടിയിലധികം മുതല്‍ മുടക്കുളള 175 പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ വ്യക്തിപരമായിത്തന്നെ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.
മെട്രോറയിലുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാവശ്യമായ സാമഗ്രികളുടെ ഉല്‍പാദനം രാജ്യത്തുതന്നെ വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജ്യത്തെ മെട്രോ റെയില്‍ പദ്ധതി എന്ന പദവി നേടിയിട്ടുള്ള കൊച്ചി മെട്രോ ഏറ്റവും നവീനമായ സിഗ്‌നല്‍ സംവിധാനം കൊണ്ടും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ 70 ശതമാനത്തിലധികം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ചത് എന്ന നിലയിലും ശ്രദ്ധേയമായ ഒന്നാണ്.
ആയിരത്തിലധികം വനിതകളും 23 ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടവരും തൊഴില്‍ ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ ദേശീയശ്രദ്ധ നേടുന്നതിനും പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനത്തിന് സൗരോര്‍ജം പോലുള്ള പാരമ്പര്യേത ഊര്‍ജ മേഖലകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നതും തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായി നിര്‍മിച്ചിട്ടുള്ള മെട്രോ റെയിലില്‍ ഉടനീളം നഗരഖരമാലിന്യങ്ങളെ പ്രയോജനപ്പെടുത്തി പൂന്തോട്ടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നതും തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  a day ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  a day ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  a day ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  a day ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  a day ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  a day ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  a day ago