പ്രക്ഷോഭത്തിനു പിന്നില്‍ ഭീകരര്‍: മമത
കൊല്‍ക്കത്ത: ഡാര്‍ജിലിങ് കേന്ദ്രീകരിച്ച് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നടത്തുന്ന പ്രക്ഷോഭത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചില ഭീകരവാദി ഗ്രൂപ്പുകളാണ് ജി.ജെ.എമ്മിന്റെ പ്രക്ഷോഭത്തിന് പിന്നിലുള്ളത്. പോക്കിരിത്തരവും വികസന വിരുദ്ധതയുമാണ് പ്രക്ഷോഭകര്‍ക്കുള്ളത്. ഭീകര വാദികളുടെ ബുദ്ധിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്, അല്ലാതെ സാധാരണക്കാര്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് ഡാര്‍ജിലിങ്ങില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്- മുഖ്യമന്ത്രി ആരോപിച്ചു.
ദീര്‍ഘകാലമായുള്ള ഗൂഢാലോചനയാണ് അക്രമം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. ഇവിടെ പൊലിസിനുനേരെ ഉപയോഗിക്കുന്ന ബോംബുകളും മറ്റും ഒരു ദിവസത്തിനുള്ളില്‍ എത്തിച്ചതല്ല.
വിഷയത്തില്‍ സംസ്ഥാനവും കേന്ദ്രവും ചര്‍ച്ച നടത്തി തീരുമാനിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മമത വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."