സലാഹിനും സുവാരസിനും ഇരട്ടഗോള്‍; ലിവര്‍പൂളിനും ബാഴ്‌സയ്ക്കും ആദ്യ വിജയം
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഈ സീസണിലെ ആദ്യ ജയവുമായി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ഇന്റര്‍മിലാനെതിരേ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷമാണ് ബാഴ്‌സ സ്വന്തം തട്ടകത്തില്‍ വിജയം സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ സൂപ്പര്‍താരം ലൂയിസ് സുവാരസാണ് ബാഴ്‌സയ്ക്ക് ജയമൊരുക്കിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്‌സയെ ഞെട്ടിച്ച് ഇന്റര്‍ മുന്നിലെത്തി. സാഞ്ചസിന്റെ പാസില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനസാണ് ബാഴ്‌സയുടെ വലകുലുക്കിയത്.
58ാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്‌സ ഒപ്പമെത്തി. 53ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആര്‍തുറോ വിദാലിന്റെ പാസില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍. മികച്ചൊരു വോളിയിലൂടെ സുവാരസ് പന്ത് വലയിലെത്തിച്ചു.
പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയ ലയണല്‍ മെസ്സി ഇന്റര്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നല്‍കിയ പാസില്‍ നിന്ന് 84ാം മിനിറ്റില്‍ സുവാരസ് ബാഴ്‌സയുടെ വിജയഗോള്‍ നേടി. കഴിഞ്ഞ 33 ചാമ്പ്യന്‍സ് ലീഗ് ഹോം മത്സരങ്ങള്‍ പരാജയമില്ലാതെ പൂര്‍ത്തിയാക്കാനും ബാഴ്‌സയ്ക്കായി. ആദ്യ മത്സരത്തില്‍ ബാഴ്‌സ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനോട് സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പ് എഫില്‍ ബൊറൂസ്സിയക്ക് പിറകില്‍ രണ്ടാമതാണ് ബാഴ്‌സ. ഇരു ടീമുകള്‍ക്കും നാലു പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ശരാശരിയാണ് ബൊറൂസ്സിയക്ക് തുണയായത്.
ഗ്രൂപ്പ് ഇയില്‍ നടന്ന മറ്റൊരുമല്‍സരത്തില്‍ ഓസ്ട്രിയന്‍ ക്ലബ്ബ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെ മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് ലിവര്‍പൂള്‍ കീഴടക്കി. സൂപ്പര്‍ താരം മുഹമ്മദ് സലഹിന്റെ ഇരട്ട ഗോളാണ് ലിവര്‍പൂളിനെ വിജയം സ്വന്തമാക്കാന്‍ സഹായിച്ചത്.
ഒമ്പതാം മിനിറ്റില്‍ സാദിയോ മാനേ, 25ാം മിനിറ്റില്‍ ആന്‍ഡ്രു റോബേര്‍ട്ട്‌സണ്‍, 36ാം മിനിറ്റില്‍ മുഹമ്മദ് സലാഹ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ലിവര്‍പൂള്‍ 3- 0 ന്റെ ആധിപത്യം നേടിയതായിരുന്നു. എന്നാല്‍, പിന്നീട് സാല്‍സ്ബര്‍ഗിന്റെ ഊഴമായിരുന്നു. മൂന്നുഗോളുകളും മടക്കിയതോടെ മല്‍സരം സമനിലയിലേക്കു വഴുതിപ്പോവുമെന്ന ഘട്ടത്തിലാണ് സലാഹിന്റെ വിജയഗോള്‍ പിറന്നത്. 39ാം മിനിറ്റില്‍ ഹ്വാങ് ലീ ചാനിലൂടെ സാല്‍സ്ബര്‍ഗ് ഒരു ഗോള്‍ മടക്കി. പിന്നീട് 56, 60 മിനിറ്റുകളില്‍ നാലു മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ടു ഗോളുകളുമായി അവര്‍ ഒപ്പമെത്തി. താകുമി മിനാമിനോയും, എര്‍ലിങ് ഹലാന്‍ഡുമായിരുന്നു സ്‌കോറര്‍മാര്‍. 69ാം മിനിറ്റിലാണ് സലാഹിന്റെ വിജയഗോള്‍ പിറന്നത്. ഗ്രൂപ്പില്‍ ലിവര്‍പൂളിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ നാപ്പോളിയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റിരുന്നു.
Champions League updates: Liverpool beat Salzbur. Luis Suarez at the double to rescue Barcelona
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."