സഊദി ഓജറിലെ ജീവനക്കാരെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റും
ജിദ്ദ: പ്രതിസന്ധിയിലായ സഊദി ഓജറിലെ ജീവനക്കാര്‍ക്ക് തൊഴില്‍,സാമൂഹിക വികസന മന്ത്രാലയം ഇടപെട്ട് മറ്റു സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സഊദി ഓജറില്‍ നിലവില്‍ 8000 ജീവനക്കാരാണുള്ളത്.
ഇവരില്‍ 1200 പേര്‍ സഊദികളാണ്. ഇതില്‍ 600 പേരെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റും. അവശേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് മാനവ ശേഷി വികസന നിധിക്ക് തൊഴില്‍,സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനിയിലെ ആറായിരത്തോളം വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനും മന്ത്രാലയം ശ്രമിച്ചുവരികയാണ്.
കോടതികളില്‍ തൊഴിലാളികളുടെ കേസുകള്‍ വാദിക്കുന്നതിന് മന്ത്രാലയം അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഊദി ഓജറിലെ വിദേശ തൊഴിലാളികളെ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്തതാണ്.
മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."