ലണ്ടന്‍ തീപിടിത്തം: രക്ഷകരായ മുസ്‌ലിംകള്‍ ഹീറോകളെന്ന് മാധ്യമങ്ങള്‍ മരണ സംഖ്യ 58 ആയി
ലണ്ടന്‍: മുസ്‌ലിം വിദ്വേഷം കത്തിപടരുന്ന ലണ്ടനിലെ തീപിടിത്തത്തില്‍ നൂറു കണക്കിനാളുകളെ അത്താഴം കഴിക്കാന്‍ എഴുന്നേറ്റ മുസ്‌ലിംകള്‍ രക്ഷപ്പെടുത്തിയ സംഭവം ശ്ലാഘിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ഹീറോകളെന്നാണ് ഇവരെ വിവിധ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായപ്പോഴാണ് ഇവര്‍ നൂറിലേറെ പേരുടെ രക്ഷകരായത്. സഹായത്തിനു ഗ്രെന്‍ ഫെല്‍ ടവറില്‍ നിന്ന് ആളുകളുടെ കൂട്ടക്കരച്ചില്‍ ഉയര്‍ന്നപ്പോള്‍ ആരും അറിഞ്ഞില്ല. രക്ഷാ അലാറങ്ങള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്.
നോമ്പിനെ തുടര്‍ന്ന് അത്താഴം കഴിക്കാന്‍ എഴുന്നേറ്റവരാണ് കെട്ടിടം കത്തുന്നതും നിലവിളിയും കേട്ടത്. അയല്‍വീട്ടുകാരുടെ വാതിലുകള്‍ മുട്ടിവിളിച്ച് ഇവരെ മറ്റുള്ളവരെ കൂടെകൂട്ടിയെന്നും പൊലിസിനെ അറിയിച്ചെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫയര്‍ അലാറങ്ങള്‍ ഓഫായിരുന്നു. ഞാന്‍ അത്താഴം കഴിക്കുന്നതിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു പുകയുടെ മണം ഉയരുന്നതെന്ന് ഗ്രെന്‍ഫെല്‍ ടവറിന്റെ എട്ടാം നിലയില്‍ താമസിക്കുന്ന ഖാലിദ് സുലൈമാന്‍ അഹ്്മദ് പറഞ്ഞു.
നോമ്പെടുക്കുന്ന ഭൂരിഭാഗം മുസ്‌ലിംകളും ലണ്ടനില്‍ അത്താഴം കഴിച്ച് 2.30 യോടെയാണ് പ്രാര്‍ഥന കഴിഞ്ഞ് ഉറങ്ങാന്‍ പോകാറുള്ളത്. അതിനാലാണ് കെട്ടിടത്തിലെ തീപ്പിടിത്തം കണ്ടതെന്ന് കെട്ടിടത്തിലെ താമസക്കാരിയായ റാഷിദ പറഞ്ഞു.തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇവരും മുന്നിട്ടിറങ്ങി. മുസ്‌ലിംകള്‍ കൂടുതലയി താമസിക്കുന്ന പ്രദേശമാണിത്. സമീപത്തെ അല്‍ മനാര്‍ പള്ളിയും മറ്റു ഇസ്‌ലാമിക കേന്ദ്രങ്ങളും ഇവര്‍ ദുരിതബാധിതര്‍ക്കായി തുറന്നു കൊടുത്തു.
അതിനിടെ, ദുരന്തത്തില്‍ മരണസംഖ്യ 58 കവിയുമെന്ന് പൊലിസ് പറഞ്ഞു. കാണാതായവര്‍ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും പൊലിസ് അറിയിച്ചു. ദുരന്തത്തെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ദുരിതബാധിതര്‍ പരാതിപ്പെട്ടു. നീതി തേടി ലണ്ടനില്‍ പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."