'ട്രംപ് ഒരു സംഭവമാണ്'; സ്വയം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: യു.എസ് മിഡ് ടേം തെരഞ്ഞെടുപ്പില്‍ ഹൗസില്‍ ഡെമോക്രാറ്റുകള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍, സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താനായതില്‍ ആശ്വാസം കണ്ടെത്തുകയാണ് പ്രസിഡന്റ് ട്രംപ്. സ്വയം പുകഴ്ത്തിയുള്ള ട്വീറ്റുകളും തന്നെ ലോകരാഷ്ട്രങ്ങില് നിന്നുള്ളവര്‍ അഭിനന്ദിച്ചുവെന്നു പറഞ്ഞും സ്വയം വിജയിയാവുകയാണ് ട്രംപ്.
''കഴിഞ്ഞ 105 വര്‍ഷത്തിനിടെ അഞ്ചു പ്രാവശ്യം മാത്രമാണ് പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് സെനറ്റില്‍ വിജയം ലഭിച്ചത്. ട്രംപ് ഒരു സംഭവമാണ്. അദ്ദേഹം അല്‍ഭുതാവഹമായ വോട്ടുലഭിക്കുന്നയാളും പ്രചാരകനുമാണ്''- എന്നു തടങ്ങിയുള്ള ഉദ്ധരണിയാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
സെനറ്റില്‍ എന്താണ് സംഭവിച്ചത്?
ആറു വര്‍ഷക്കാലാവധിയുള്ള സെനറ്റിലേക്ക് ഒഴിവുവരുന്നതിന് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇപ്രാവശ്യം 35 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
100 അംഗത്വബലമുള്ള സെനറ്റില്‍ നേരത്തെ ട്രംപിന്റെ റിപ്പബ്ലിക്കിനുണ്ടായിരുന്നത് 51 സീറ്റുകള്‍. ഇത് 54 ആക്കി ഉയര്‍ത്താന്‍ ട്രംപിനായി.
കൂടുതല്‍ വായിക്കാം>>> ഡെമോക്രാറ്റിന് ഹൗസില്‍ ഭൂരിപക്ഷം കിട്ടിയിട്ടെന്ത്?
ഹൗസില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും, എക്സിക്യൂട്ടീവ് ഓര്‍ഡറുകള്‍ക്കും ജൂഡീഷ്യന്‍ അപ്പോയിന്മെന്റുകള്ക്കും അംഗീകാരം നേടിയെടുക്കാന്‍ സെനറ്റിലൂടെ ട്രംപിനാവും.
ഇന്ത്യാന, മിസൗരി, ഫ്ലോറിഡ, നോര്‍ത്ത് ഡക്കോത്ത എന്നിവയാണ് റിപ്പബ്ലിക്കിന് പിടിച്ചെടുക്കാനായത്. നെവാഡ നഷ്ടപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."