HOME
DETAILS

പൈലിങ് ജോലികള്‍ പുനരാരംഭിക്കാനായില്ല

  
backup
June 18 2017 | 19:06 PM

%e0%b4%aa%e0%b5%88%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%be%e0%b4%b0%e0%b4%82

കോവളം:തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണ പൈലിങിനെ തുടര്‍ന്ന് വീടുകള്‍ക്ക് വിള്ളലുണ്ടായെന്ന വിഴിഞ്ഞം ഇടവകയുടെ പരാതിയെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടിവന്ന പൈലിങ് ജോലികള്‍ പുനഃരാരംഭിക്കാനായില്ല. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് തൊട്ടു പിന്നാലെയാണ് തുറമുഖ ജെട്ടി നിര്‍മാണത്തിന്റ ഭാഗമായുളള പൈലിങ് ജോലികള്‍ ഇടവകയുടെ പരാതിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. പരീക്ഷണ പൈലിങ് നടന്നപ്പോള്‍ സമീപ പ്രദേശത്തെ വീടുകള്‍ക്ക് വിള്ളലും മറ്റ് കേടുപാടകളും സംഭവിച്ചെന്നും ഇതിന് നഷ്ട പരിഹാരം വേണമെന്നുമായിരുന്നു പരാതി.
വിഴിഞ്ഞംവിഴിഞ്ഞം തുറമുഖകമ്പനിക്കും (വിസില്‍),നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പിനുമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തുക്കുന്ന എന്‍ജിനീയര്‍മാരുടെ ഒരു സ്വതന്ത്ര ഏജന്‍സിയും, ചെന്നൈ ഐ.ഐ.ടിയിലെ പ്രഫസര്‍ സുന്ദരറെഡ്ഡിയുടെ നേതൃത്വത്തിലുള നാലംഗ സം ഘവും കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. പൈലിങ് വേളയില്‍ ഉണ്ടാകുന്ന പ്രകമ്പനത്തിന്റെ തോത് അളക്കുന്ന പ്രത്യേക ഉപകരണങ്ങള്‍ വീടുകളില്‍ പിടിപ്പിച്ചായിരുന്നു പരിശോധന നടത്തിയത്. ഇവരുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസമാണ് പൈലിങ് പുനരാരംഭം താമസിക്കാന്‍ കാരണം. ഇവരുടെ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും പൈലിങ് തുടങ്ങുകയെന്ന് നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു. പൈലിങ്ങ് ആരംഭിക്കുന്നതിന്റെ സ്വിച്ച് ഓണ്‍ കര്‍മം കഴിഞ്ഞ ജൂണ്‍ 1ന് മുഖ്യമന്ത്രിയായിരുന്നു നിര്‍വഹിച്ചത്. ജെട്ടി നിര്‍മാണത്തിന്റെ പൈലിങ് ആരംഭിക്കുന്നതിന് മുന്നോടിയായിട്ട് മെയ് പകുതിയോടെയാണ് പരീക്ഷണ പൈലിങ് നടന്നത്.
തീരത്തുനിന്ന് 100 മീറ്റര്‍ അകലെ പരീക്ഷണ പൈലിങ് നടത്തിയ വേളയില്‍ വീടുകള്‍ക്ക് വിള്ളലുണ്ടായി എന്നതായിരുന്നു പരാതി. എന്നാല്‍ യഥാര്‍ഥ പൈലിങ് നടക്കാന്‍ പോകുന്നത് ഇതിനും 200 മീറ്റര്‍ അകലെയാണന്നും അതിനാല്‍ പരാതിക്കാര്‍ ഉന്നയിക്കുന്ന തരത്തിലുളള പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയില്ലെന്നും അദാനിവിസില്‍ പ്രതിനിധികള്‍ അഭിപ്രയപ്പെട്ടു.
പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസത്തെ തുടര്‍ന്ന് പൈലിങ് ആരംഭിക്കാന്‍ വൈകുന്നത് പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago