പനി പടരുന്നു: ദുരിതംപേറി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍
കൊട്ടാരക്കര: നാട് പനിച്ചു വിറക്കുമ്പോഴും കൊട്ടാരക്കര താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി പരിതാപകരം. ജീവനക്കാരുടെ കുറവും ഉത്തരവാദിത്വമില്ലായ്മയും മൂലം മികച്ച ആരോഗ്യ സേവനം ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. പനിക്കാലമായിട്ടും മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ഉച്ചയോടെ നിലക്കുകയാണ്. താലൂക്കിലുള്ള രണ്ട് കമ്യുണിറ്റി ഹെല്‍ത്ത് സെന്ററുകളിലൊന്നാണ് കുളക്കട സി.എച്ച്.സി എല്ലാ അടിസ്ഥാന സൗകര്യങ്ങുന്നുണ്ടായിട്ടും നാഥനില്ലാത്ത അവസ്ഥയിലാണ് ഈ ആരോഗ്യ കേന്ദ്രം. കഴിഞ്ഞ എല്‍.ഡി.ഫ് സര്‍ക്കാറിന്റെ കാലത്താണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി ചികിത്സ ആരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്തും എം.പിയും എം.എല്‍.എയുമെല്ലാം ഭൗതിക സാഹചര്യങ്ങളും ഒരുക്കി കൊടുത്തു.എന്നാല്‍ കിടത്തി ചികില്‍സ ഒരു വര്‍ഷം പോലും നീണ്ടു നിന്നില്ല. ഇതിനായി നിര്‍മിച്ച കെട്ടിടവും കിടക്കകളുമെല്ലാം അനാഥമായി കിടക്കുകയാണിപ്പോള്‍ താമസിച്ചു ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകാത്തതാണ് ഇതിനു പിന്നില്‍. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിട്ടും ഒരു സ്ഥിരം ഡോക്ടര്‍ ഇവിടെ ഇല്ല.
നാലു ഡോക്ടര്‍മാരുടെ സേവനം ആവശ്യമുളള ഇവിടെ ഇപ്പോള്‍ ദിവസ വേതാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണുള്ളത്. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ പോലും സ്ഥിരമായി ജോലിക്കെത്താറില്ല.ചില ദിവസങ്ങളില്‍ ഒരാള്‍ മാത്രമാണുണ്ടാവുക. പനിക്കാലമായതോടെ ശരാശരി 300 ലധികം പേരാണ് ഇവിടെ ചികില്‍സ തേടിയെത്തുന്നത്. ലബോറട്ടറി സൗകര്യമുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് അത് പ്രയോജനപ്പെടുന്നില്ല .പരിശോധനകള്‍ ഒഴുവാക്കാനാണ് ജീവനക്കാരുടെ ശ്രമം.
ഒരാള്‍ മാത്രമാണ് ഇവിടെ ഡ്യൂട്ടിക്കുണ്ടാവുക. ഉച്ചയോടെ പ്രര്‍ത്തനം നിലക്കും. രോഗത്തിന് അവധിയില്ലെങ്കിലും സര്‍ക്കാര്‍ അവധി ദിവസങ്ങളിലെല്ലാം ലാബോട്ടറി അടച്ചിടുകയാണ് പതിവ്. ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 30 തോളം ജീവനക്കാര്‍ ഇവിടെയുണ്ട്. ഇവരുടെ ഒക്കെ സേവനം എന്താണെന്നു പോലും പൊതുജനങ്ങള്‍ക്ക് വ്യക്തതയില്ല. മഴക്കാലപൂര്‍വ്വ ശുചീകരണവും ബോധവല്‍ക്കരണവുമെല്ലാം പ്രഹസനം മാത്രമായിരുന്നു. പവിത്രേശ്വരം പഞ്ചായത്തിലെ എസ്.എന്‍ പുരം പ്രാഥമികാരോഗ്യകേന്ദ്രം, നെടുവത്തുര്‍ പഞ്ചായത്തിലെ പുല്ലാമല പ്രാഥമികാരോഗ്യകേന്ദ്രം, എഴുകോണ്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ എല്ലാം സ്ഥിതി വ്യത്യസ്ഥമല്ല.
ഉച്ചയോടെ ഇവയുടെ എല്ലാം പ്രവര്‍ത്തനം നിലക്കുകയാണ്. ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം ഫീല്‍ഡിലാണെന്നാണ് രേഖകളില്‍, എന്നാല്‍ പനി വിറക്കുന്ന പ്രദേശങ്ങളില്‍ പോലും ഇവരുടെ സാന്നിദ്ധ്യമുണ്ടാക്കറില്ല എന്നതാണ് സത്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തുകളും ഇവ സ്ഥിതി ചെയ്യുന്ന ഗ്രാമ പഞ്ചായത്തുകളും ഇത്തരം വിഷയങ്ങളില്‍ ഗൗരവമായ സമീപനം സ്വീകരിക്കാറുമില്ല.
പനിയുടെ കടുക്കുന്നത് വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലുമാണ്. ആവശ്യത്തിന് മരുന്നും പരിശോധനാ സൗകര്യങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പക്ഷേ അത് സാധാരണക്കാരന് പ്രയോജനപ്പെടുന്നില്ല. ഇത് നിരീക്ഷിക്കാന്‍ സംവിധാനങ്ങളില്ല .പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ച കഴിഞ്ഞ്‌സേവനമില്ലാത്തതിനാല്‍ പനി കടുക്കുന്നതോടെ ആളുകള്‍ താലുക്കാശുപത്രിയിലേക്കോടുകയാണ്. കൊട്ടാരക്കര താലൂക്കാശുപത്രിയിലാകട്ടെ ഇപ്പോള്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. സ്വകാര്യ ആശുപത്രികളാകട്ടെ ഈ അവസരം പരമാവധി മുതലെടുത്തു വരികയും ചെയ്യുന്നു. ജനത്തിന്റെ ദുരിതത്തിന് അറുതിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."