കാരുമാത്ര വട്ടേക്കാട്ട്കര റോഡിലൂടെയുള്ള യാത്ര ദുഷ്കരം
മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴികള്‍ നിറഞ്ഞ കാരുമാത്ര വട്ടേക്കാട്ട്കര റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. ഒരു കിലോമീറ്റര്‍ ദുരമുള്ള റോഡിന്റെ ടാറിങ് നടത്തിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡില്‍ കുഴികള്‍ നിറഞ്ഞിരിക്കുകയാണ് .
മഴക്കാലമായതോടെ കുഴികഴില് വെള്ളം നിറഞ്ഞത് കാരണം കാല്‍നടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. ജലനിധിക്കായി റോഡ് പൊളിച്ചത് മൂലമുള്ള ദുരിതവും അനുഭവിക്കുകയാണ് നൂറ് കണക്കിന് ജനങ്ങള്‍.
വട്ടേക്കാട്ട്കരയില് നിന്ന് കാരുമാത്ര വില്ലേജ് ഓഫിസ് , കാരുമാത്ര യു.പി സ്കൂള്‍, കാരുമാത്ര പോസ്റ്റോഫിസ് , കാരുമാത്ര ഹോമിയോ പെരിഫെറല്‍ ഒ.പി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്താനുള്ള ഏക വഴിയാണ് കാലങ്ങളായി തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുന്നത്. നിരവധി വിദ്യാര്‍ഥികളടക്കം സൈക്കിളില്‍ സഞ്ചരിക്കുന്ന റോഡില്‍ ഇതിനകം നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പതിനാല് വര്‍ഷം മുന്‍പ് ചെയ്ത ടാറിങ് ഒലിച്ച് പോയി മണ്ണ് റോഡിന് സമാനമാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.
ബന്ധപ്പെട്ട അധികൃതര്‍ കണ്ണ് തുറന്ന് തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."