മുതലമടയില്‍ പകര്‍ച്ചപ്പനി പടരുന്നു
മുതലമട: മുതലമടയില്‍ പനി പടരുമ്പോഴും അരോഗ്യപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. ഡെങ്കിപനി ബാധിച്ച് ഒരു യുവതി മരിച്ചിട്ടും പകര്‍ച്ചപ്പനിക്കെതിരേ ജാഗ്രതയെടുക്കുവാന്‍ അധികൃതര്‍ തയ്യാറാവാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു.
കാമ്പ്രത്ത്ചള്ളയിലും നണ്ടന്‍കിളഴായയിലുമാണ് മാലിന്യങ്ങള്‍ കുന്നുകൂടുന്നത് പഞ്ചായത്തില്‍ നിന്നുള്ള മാലിന്യശേഖരണം കൃത്യമായി നടക്കാത്തതിനാല്‍ പകര്‍ച്ചപനികള്‍ക്ക് കുറവില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കാമ്പ്രത്ത്ചള്ള പഴയപാതയില്‍ അഴുക്കുചാല്‍ മണ്ണിട്ടി നികത്തിയതിനാല്‍ മലിനജലം റോഡിലേക്ക് ഒഴുകുകയാണ്. തൊട്ടടുത്തുള്ള ചുള്ളിയാര്‍ കനാലില്‍ മാലിന്യങ്ങള്‍ തള്ളിയതും മലിനദലം ഒഴുക്കുന്നതും കൊതുകുകള്‍ വര്‍ധിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്. പകര്‍ച്ചരോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തേണ്ട ആരോഗ്യ വകുപ്പ് മൗനംപാലിക്കുകയാണന്നും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഴുക്കുചാല്‍ ശുചീകരണവും മാലിന്യകൂമ്പാരങ്ങള്‍ നീക്കംചെയ്യുവാനും സത്വരമായ നടപടികള്‍ ഉണ്ടാവമെന്ന് മുതലമടവാസികള്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."