ഒറ്റക്കാലില്‍ കിളിമഞ്ചാരോ കീഴടക്കാന്‍ നീരജ്
കൊച്ചി: അര്‍ബുദം ബാധിച്ച് ചെറുപ്പത്തില്‍ ഒരുകാല് മുറിച്ചുമാറ്റപ്പെട്ടെങ്കിലും ലക്ഷ്യങ്ങളിലേക്ക് വേഗത തെല്ലുംകുറയ്ക്കാതെ കുതിയ്ക്കുകയാണ് നീരജ് എന്ന 32കാരന്. ക്രച്ചസിന്റെ സഹായത്തോടെ ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കുവാനുള്ള ഒരുക്കത്തിലാണ് ഈ യുവാവ്.
കൊച്ചിയില്‍നിന്ന് ഏഴിന് ദോഹ വഴി ആഫ്രിക്കയിലേക്ക് ദൗത്യത്തിനായി പുറപ്പെടും. ഒന്‍പതിന് കിളിമഞ്ചാരോ കീഴടക്കുവാനുള്ള പരിശ്രമം തുടങ്ങുമെന്നും ഏഴുദിവസംകൊണ്ട് ഒറ്റക്കാലില്‍ കൊടുമുടിക്ക് മുകളിലെത്തുകയാണ് ലക്ഷ്യമെന്നും നീരജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2015ല്‍ ജര്‍മനിയില്‍ നടന്ന പാരാബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ ഷിപ്പില്‍ ഇന്ത്യയെ നീരജ് പ്രതിനിധീകരിച്ചിട്ടുണ്ട്.
2012ല്‍ ഫ്രഞ്ച് ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഗോള്‍ഡ് മെഡലിസ്റ്റാണ് എം.എസ്.സി ബയോടെക്നോളജി ബിരുദാനന്തര ബിരുദദാരിയായ ആലുവ സ്വദേശി നീരജ്.
കേരള ഹൈക്കോടതി അഡ്വക്കറ്റ് ജനറല്‍ ഓഫിസ് അസിസസ്റ്റന്റായി ജോലി നോക്കുന്നുണ്ട്. സ്പോര്‍ട്സ് ക്വാട്ടയില്‍ ലഭിച്ച നിയമനമാണിത്.
സ്കൂബ ഡൈവിങ്, റോക്ക് ക്ലൈമ്പിങ്, ട്രക്കിങ് തുടങ്ങിയവയാണ് നീരജിന്റെ ഇഷ്ടമേഖലകള്‍. റിട്ട.പ്രൊഫസര്‍മാരായ സി.എം ബേബിയുടെയും ഡോ. ഷൈല പാപ്പുവിന്റെയും മകനാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."