കരിമ്പനകള്‍ക്ക് പുതുജീവനായി കൂട്ടായ്മ
പാലക്കാട്: മരസേന പ്രവര്‍ത്തകരും നഗരിപ്പുറം കൂട് സാംസ്കാരിക വേദിയും പരുതൂര്‍ സ്കൂള്‍ വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നപ്പോള്‍ അന്യം നില്ക്കുന്ന പാലക്കാടന്‍ കരിമ്പനകള്‍ക്ക് പുതുജീവനായി. ഇന്നലെ രാവിലെ ഒന്‍പതിന് പാലക്കാട്ടെ പരിസ്ഥിതി പ്രവര്‍ത്തകനും കരിമ്പന സ്നേഹിയുമായ എം.കെ. നാരായണന് തസ്രാക്ക് കവാടത്തില്‍ കരിമ്പന വിത്ത് പാകി പരിപാടി ഉദ്ഘാടനം ചെയ്തു. അതിനു ശേഷം തസ്രാക്കിലെ ഒ.വി. വിജയന് സ്മാരക കേന്ദ്രത്തില്‍ വിദ്യാര്‍ഥികളും സാസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ഖസാക്കിന്റെ ഇതിഹാസം വായിച്ചു.
ജയാനന്ദന് മാഷ്, എ.വി. ശശി, പി.വി. സുകുമാരന്‍ എന്നിവരോടൊപ്പം മരസേന പ്രവര്‍ത്തകരായ ജയരാജന്, ഫിറോസ്, രഞ്ജു. മുരളി മങ്കര, കൂട് സാംസ്കാരിക പ്രവര്‍ത്തകരായ അഡ്വ. എ.വി. അരുണ്‍, വി.കെ. സത്യകുമാര്‍, പ്രദീപ്, ഷാജു, രാധാകൃഷ്ണന്, സുരേഷ്, ജനാര്ദ്ദനന്, രമേശ്, മിഥുന്, എ.വി. അര്ജുന് നേതൃത്വം നല്കി. വൈകിട്ട് മൂന്ന് മണിയോടെ തസ്രാക്കില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷമാണ് വിദ്യാര്‍ഥികളും സാസ്കാരിക പ്രവര്‍ത്തകരും മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."