HOME
DETAILS

വോട്ടര്‍മാര്‍ക്ക് കൈക്കൂലി: പളനിസാമിക്കും ദിനകരനുമെതിരേ കേസെടുക്കാന്‍ തെര.കമ്മിഷന്‍ നിര്‍ദേശം

  
backup
June 18 2017 | 22:06 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95

ന്യൂഡല്‍ഹി: തമിഴ്‌നാട് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, ആരോഗ്യമന്ത്രി സി. വിജയ് ഭാസ്‌കര്‍, അണ്ണാ ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ എന്നീ നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. വോട്ടര്‍മാര്‍ക്ക് പണം വിതരണംചെയ്യുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനെതുടര്‍ന്നാണ് സ്വകാര്യവക്തി കമ്മിഷന് അപേക്ഷനല്‍കിയത്. സംഭവത്തില്‍ ദിനകരനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതായി കമ്മിഷന്‍ അറിയിച്ചു.
ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാനായി വ്യാപകമായി പണം വിതരണംചെയ്തത് സംബന്ധിച്ച് മന്ത്രി വിജയ്ഭാസ്‌കറിന്റെ വസതിയില്‍ നടത്തിയ പരിശോധനകളില്‍ നിരവധിരേഖകള്‍ ലഭിച്ചതായി ആദായനികുതി വകുപ്പ് നേരത്തെ കമ്മിഷനെ അറിയിച്ചിരുന്നു. വിഷയത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് കമ്മിഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
അണ്ണാ ഡി.എം.കെ ശശികല വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ദിനകരനു വേണ്ടി വോട്ട്‌ചെയ്യാന്‍ 89 കോടി രൂപ വിതരണംചെയ്‌തെന്നു കണ്ടെത്തിയതോടെ ഏപ്രില്‍ 12നു നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിരുന്നു.
അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ ജയലളിതയുടെ മരണത്തിനു പിന്നാലെ പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം മൂര്‍ച്ഛിച്ചിരിക്കെ പാര്‍ട്ടിയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. അത് ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിന് നേരത്തെ ദിനകരന്‍ അടക്കമുള്ളവര്‍ക്കെതിരേ കേസ് നിലവിലുണ്ട്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകേശ് ചന്ദ്രശേഖര്‍ ആഢംബര കാറില്‍ 1.3 കോടി രൂപ സഹിതം പോലീസ് പിടിയിലായിരുന്നു.
ഇയാളുടെ കൂട്ടാളികളും ഹവാല ഇടപാടുകാരുമായ നത്തു സിങ്, ലളിത് കുമാര്‍ എന്നിവരും പിന്നീട് പൊലിസ് വലയിലായതോടെയാണ് അന്വേഷണം ദിനകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളിലേക്കു നീണ്ടത്. തുടര്‍ന്ന് ദിനകരനടക്കമുള്ളവരെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഈ കേസില്‍ ദിനകരനും കൂട്ടുപ്രതികളും ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago