ലാഭവിഹിതം വൃക്കരോഗിയുടെ ചികിത്സാ നിധിയിലേക്ക് നല്കി ചായക്കടക്കാരന്
കരുവാരകുണ്ട്: ആഴ്ച്ചയില്‍ ഒരു ദിവസത്തെ ലാഭവിഹിതം വൃക്കരോഗിയുടെ ചികിത്സാ നിധിയിലേക്ക് നല്കി മാതൃകയാവുകയാണ് കരുവാരകുണ്ട് മഞ്ഞള്‍പ്പാറയിലെ ഒരു ചായക്കടക്കാരന്. വലിയ കുന്നത്ത് സൈത് മുഹമ്മദ് എന്ന (48) കാരനാണ് വൃക്കരോഗബാധിതയായ വെള്ളാട്ട്തൊടി റജീനയുടെ ചികില്‍സാ നിധിയിലേക്ക് ആഴ്ചയില്‍ ഒരു ദിവസത്തെ ലാഭവിഹിതം നല്കി വ്യത്യസ്ഥമായ മാതൃക തീര്‍ക്കുന്നത്.
ഭാര്യയും വിദ്യാര്‍ഥികളായ മൂന്നു മക്കളും, സൈത് മുഹമ്മദും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് മഞ്ഞള്‍പ്പാറയിലെ ഈ ചെറിയ ചായക്കട .ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന വെള്ളാട്ട് തൊടി റജീനയ്ക്ക് ചികില്‍സയ്ക്ക് ആവശ്യമായ തുക കണ്ടത്താന്‍ തന്നാല്‍ കഴിയുന്ന സഹായം ചെയ്യുകയാണ് ഇദ്ദേഹം. ആഴ്ച്ചയില്‍ ഒരു ദിവസത്തെ ലാഭവിഹിതം സഹായമായി നല്‍കും. ചായ കുടിച്ചിറങ്ങുമ്പോള്‍ തുക സൈത് മുഹമ്മദിന്റെ കയ്യില്‍ കൊടുക്കുകയും വേണ്ട. ഇത് സ്വീകരിക്കുന്നതിനായി തന്റെ കടയില്‍ റജീന ചികില്‍സ നിധി എന്നഴുതിയ ബക്കറ്റ് സ്ഥാപിച്ചിട്ടുണ്ട്. തങ്ങള്‍ക്കിഷ്ടമുള്ള തുക അതില്‍ നിക്ഷേപിച്ചാല്‍ മതി.
മഞ്ഞള്‍പ്പാറയില്‍ ഒരു കൂട്ടം സുമനസ്സുകളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സഹായ സമിതി വാട്സ്ആപ്പ് കൂട്ടായ്മയാണ് ഇത്തരം ഒരു പ്രവര്‍ത്തനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് സൈത് മുഹമ്മദ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."