ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്: സമാധാനം തകര്‍ക്കാനുള്ള ശ്രമമെന്ന്
ചേരാപുരം: വേളം തീക്കുനിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ചെറുപറോല്‍ രാജന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം അര്‍ധരാത്രി നടന്ന ബോംബ് സ്‌ഫോടനം സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അത് തകര്‍ത്ത് മുതലെടുപ്പ് നടത്താനുള്ള ഗൂഢ ശ്രമമാണെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് പണികഴിഞ്ഞ് താമസം തുടങ്ങിയ വീട്ടില്‍ മുന്‍വശത്തെ വാതിലിനെ ലക്ഷ്യം വെച്ചാണ് ബോംബെറിഞ്ഞത്. ലക്ഷ്യം തെറ്റി ചുമരില്‍ പതിഞ്ഞത്‌കൊണ്ട് വാതിലിന് തൊട്ടപ്പുറത്ത് കിടന്നുറങ്ങുകയായിരുന്ന മകന്‍ മുടിനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് രാജന്‍ പറഞ്ഞു. വീടിന്റെ മുന്‍വശത്തെ രണ്ടു ജനലും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ജനല്‍ ഗ്ലാസുകളും കുപ്പിച്ചില്ലുകളും വീട്ടിനു മുന്‍വശത്തെ പറമ്പില്‍ വരെ തെറിച്ചിട്ടുണ്ട്. അന്വേഷണം വഴി തിരിച്ച് വിടാന്‍ ചിലകേന്ദ്രങ്ങളില്‍ നിന്നും ഇടപെടലുകള്‍ നടക്കുന്നതായും സംശയമുയര്‍ന്നിട്ടുണ്ട്.
വിഷയത്തില്‍ പൊലിസും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. വാര്‍ഡ് മെംബര്‍ കുഞ്ഞയിഷ കുനിങ്ങാരത്ത്, കണ്‍വീനര്‍ മുഷ്ത്താക് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."