പകര്‍ച്ചപ്പനി: കൂരാച്ചുണ്ട് മേഖലയില്‍ കെ.എം.സി.സിയുടെ വിവിധ പദ്ധതികള്‍
കിനാലൂര്‍: മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയില്‍ ഡെങ്കിപ്പനിയും വൈറല്‍പ്പനിയും നേരിടുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചു.
കൂരാച്ചുണ്ട് സി.എച്ച്.സിയിലെത്തുന്ന രോഗികളെ വിവിധ ആശുപത്രികളില്‍ എത്തിക്കുന്നതിന് സൗജന്യ ആബുലന്‍സ് സേവനം, സൗജന്യ മരുന്നുകള്‍, നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ലാബ് ടെസ്റ്റ്, മെഡിക്കല്‍ കാംപ് എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പത്ത് ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങള്‍ കഴിഞ്ഞ ദിവസം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു.
യോഗത്തില്‍ ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നാസര്‍ എസ്റ്റേറ്റ്മുക്ക് അധ്യക്ഷനായി. മുന്‍ എം.എല്‍.എ യു.സി രാമന് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം മുഖ്യപ്രഭാഷണം നടത്തി.
ഒ.കെ അമ്മദ്, സാജിദ് കോറോത്ത്, വി.എസ് ഹമീദ്, ഒ.എസ് അസീസ്, സമദ് പൂനത്ത്, ഇബ്രാഹീം ചാത്തോത്ത്, സലാം മാഷ് കായണ്ണ, കെ.എം.സി.സി ഭാരവാഹികളായ കുഞ്ഞമ്മദ് കായണ്ണ (റിയാദ്), ബഷീര്‍ കുന്നുമ്മല്‍ (ഖത്തര്‍), നാസിര്‍ പാലേരി (കുവൈത്ത്), സൈഫുദ്ദീന് (കുവൈത്ത്), അസീസ് കമ്മൂട്ടില് (ഖത്തര്‍), അസ്സന്‍കോയ (ബഹ്റൈന്‍), ഖാദര്‍ മുസ്തഫ (റിയാദ്), ആരിഫ് പൂനത്ത് (കുവൈത്ത്) പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."