പനി പ്രതിരോധ പ്രവര്‍ത്തനം: മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
പേരാമ്പ്ര: ഡെങ്കി ഉള്‍പ്പെടെയുള്ള പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് ഭാഗത്ത് മെഡിക്കല്‍ ക്യാംപ് നടത്തി.
മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ നടന്ന കാംപില്‍ നിരവധി രോഗികള്‍ പരിശോധനക്കെത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട്ട്, വൈസ് പ്രസിഡന്റ് കെ.കെ ബാലന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം.കെ വിലാസിനി സംബന്ധിച്ചു. ബോധവല്‍ക്കരണത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രഭാകരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ ഷാജഹാന്‍ നേതൃത്വം നല്‍കി. ഡി.വൈ.എഫ്.ഐ പാവുക്കണ്ടി യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കെ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ടി.പി പ്രദീഷ് അധ്യക്ഷനായി.
ടി.എം വിരേന്ദ്രന്‍, കെ.കെ വിജീഷ് സംസാരിച്ചു. കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ ഷാജഹാന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് സുഗന്ധി ഭായ് എന്നിവര്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു.
കൂട്ടായി നേരിടാം പകര്‍ച്ചപ്പനിയെ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍, വീടുകള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും വിപുലമായി നടത്തി. തുടര്‍പ്രവര്‍ത്തനമായി പ്രവര്‍ത്തനം നടത്താന്‍ വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി. വീടുകളില്‍ ലഘുലേഖ വിതരണവും നടത്തി.
അവിടനല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ രാജന്റെ നേതൃത്വത്തില്‍ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജെ.ആര്‍.സി വിഭാഗത്തിലെ കുട്ടികളുടെ സഹകരണത്തോടെ കൂട്ടാലിടയിലെ വീടുകള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളും നോട്ടീസ് വിതരണവും നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്ന് ടെക്‌നിനിക്കല്‍ അസിസ്റ്റന്റ് കെ.ടി മോഹനന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ സഹകരണത്തോടെ പാത്തിപ്പാറ, കോട്ടക്കുന്ന്, ആമയാട്ട് വയല്‍ എന്നിവിടങ്ങളില്‍ ഫോഗിങ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."