ആധുനിക വിദ്യാഭ്യാസരീതികള് മതപഠന മേഖലയില്‍ ഉള്‍പ്പെടുത്തണം: ശിഹാബുദ്ദീന് ദാരിമി
കാസര്‍കോട്: നിരന്തര പഠന ഗവേഷണത്തിന്റെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലയില്‍ രൂപപ്പെട്ടു വരുന്ന നവീന അധ്യാപന രീതി മതപഠന മേഖലയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് മുഫത്തിശ് ശിഹാബുദ്ദീന് ദാരിമി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായാണ് ഈ അധ്യയന വര്‍ഷം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഒന്നു മുതല്‍ മൂന്നു വരെ ക്ലാസുകളിലെ പാഠ പുസ്തകങ്ങള്‍ പരിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് റെയ്ഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച ശില്പശാലയില് അധ്യക്ഷ ഭാഷണംനടത്തുകയായിരുന്നുഅദ്ദേഹം.
ചൗക്കി നൂറുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന പരിപാടിയില്‍ സമസ്ത ജില്ലാ മുശാവറ അംഗം എം സ്വാലിഹ് മുസ്ലിയാര് പ്രാര്‍ഥന നിര്‍വഹിച്ചു. ഖത്തീബ് അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈര്‍ നിസാമി, ട്രഷറര്‍ എസ്.പി സ്വലാഹുദ്ദീന്‍, പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, പി.എം മുനീര്‍ ഹാജികമ്പാര്, അബ്ദുല്ല കുന്നില്‍, നൂറുദ്ദീന്‍ കോട്ടക്കുന്ന്, അബ്ദുല്‍ ഖാദര്‍ കമ്പാര്‍, അബ്ദുല്ല കുളങ്കര ജനറല്‍ സെക്രട്ടറി ഹനീഫ് ദാരിമി, സെക്രട്ടറി സുഹൈല്‍ ഫൈസി കമ്പാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."