വ്യാജ കൈവശാവകാശ രേഖ സമര്‍പിച്ച് അപേക്ഷ നല്‍കിയാള്‍ക്ക് പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കിയെന്ന് പരാതി
വ്യാജ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ നല്‍കിയാണ് മോഹന്‍കുമാര്‍ എന്നയാള്‍ ഇവിടെ നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ വാങ്ങിച്ചെടുത്തത്. ഇതേ കുറിച്ച് പൊലിസിലും വില്ലേജിലും പഞ്ചായത്തിലും പരാതി നല്‍കിയിട്ടും വ്യാജരേഖ നിര്‍മിച്ചവര്‍ക്കെതിരെയോ അത് പഞ്ചായത്തില്‍ സമര്‍പ്പിച്ചയാള്‍ക്കെതിരെയോ ഒരു നടപടിയും എടുത്തില്ലെന്നും
പാലക്കാട്: വ്യാജമായി നിര്‍മിച്ച കൈവശാവകാശ രേഖ നല്‍കിയ അപേക്ഷകന് പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കിയതായി പരാതി. മുതലമട ഒന്ന് വില്ലേജ് ഓഫിസറുടെ ഡിജിറ്റല്‍ സിഗ്‌നേച്ചറും നേരത്തെ ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ റഫറന്‍സ് നമ്പറും സെക്യൂരിറ്റി കോഡും വച്ച് വ്യാജമായി ചമച്ച കൈവശാവകാശ രേഖ നല്‍കി മുതലമട പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷകനാണ് പഞ്ചായത്ത് ഭരണ സമിതി കെട്ടിട നമ്പര്‍ നല്‍കിയതെന്നും ഇതിന് പിന്നില്‍ അഴിമിതി നടന്നിട്ടുണ്ടെന്നും വിവരാവകാശ മനുഷ്യാവകാശ കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2016 ഫെബ്രുവരി രണ്ടിന് മുതലമട വില്ലേജ് ഓഫിസര്‍ മുതലമട ചുളളിയാര്‍മേട്ടിലെ മോഹന്‍കുമാര്‍ എന്നയാള്‍ക്ക് നല്‍കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ നിലം, പള്ളിയാല്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇതേ തിയ്യതിയിലും ഇതേ സര്‍ട്ടിഫിക്കറ്റിന്റെ റഫറന്‍സ്, സെക്യൂരിറ്റി കോഡും ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ച കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ പറമ്പ് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ നല്‍കിയാണ് മോഹന്‍കുമാര്‍ എന്നയാള്‍ ഇവിടെ നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ വാങ്ങിച്ചെടുത്തത്. ഇതേ കുറിച്ച് പൊലിസിലും വില്ലേജിലും പഞ്ചായത്തിലും പരാതി നല്‍കിയിട്ടും വ്യാജരേഖ നിര്‍മിച്ചവര്‍ക്കെതിരെയോ അത് പഞ്ചായത്തില്‍ സമര്‍പ്പിച്ചയാള്‍ക്കെതിരെയോ ഒരു നടപടിയും എടുത്തില്ലെന്നും മാനിഷാദ പ്രസിഡന്റ് രമേശ് നായര്‍, സെക്രട്ടറി വി പി നിജാമുദ്ദീന്‍എന്നിവര്‍ പറഞ്ഞു. ബാലചന്ദ്രന്‍ കുത്തനൂര്‍, എസ് ജയന്‍എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."