HOME
DETAILS
MAL
മുസ്ലിം ലീഗ് നേതാവിന്റെ വീടിനു തീയിട്ടു
backup
August 04 2016 | 22:08 PM
കുമ്പള: മുസ്ലിം ലീഗ് നേതാവിന്റെ വീടിനു തീയിട്ടു. വീടിന്റെ അടുക്കളഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. പൊലിസ് അന്വേഷണം തുടങ്ങി. മുസ്ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി ബംബ്രാണ കക്കളംകുന്നിലെ കെ.കെ അബ്ദുല്ലക്കുഞ്ഞിയുടെ വീടിനു നേരെയാണ് അക്രമം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഉണര്‍ന്ന ഭാര്യ റുഖിയയും മകള്‍ റാഹിലയും നോക്കുമ്പോള്‍ അടുക്കളയില്‍ തീ ആളിപ്പടരുന്നുണ്ടായിരുന്നു. അബ്ദുല്ലക്കുഞ്ഞി ഗള്‍ഫിലാണ്. ഉടന്‍ പരിസരവാസികളെ വിളിച്ചുണര്‍ത്തി വെള്ളമൊഴിച്ചു തീയണക്കുകയായിരുന്നു. ഓടുകള്‍ പൊട്ടിത്തെറിച്ച നിലയിലാണ് അടുക്കള ഭാഗം പൂര്‍ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് അഡിഷണല്‍ എസ്.ഐ സോമയ്യയുടെ നേതൃത്വത്തില്‍ പൊലിസെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."