HOME
DETAILS

ഉപഭോക്താക്കളെ വലച്ചു പൊതുവിതരണ വകുപ്പ് റേഷന്‍കാര്‍ഡ് വിതരണം ഇനിയും വൈകും

  
backup
August 04 2016 | 22:08 PM

%e0%b4%89%e0%b4%aa%e0%b4%ad%e0%b5%8b%e0%b4%95%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%aa%e0%b5%8a%e0%b4%a4

രാജപുരം: റേഷന്‍കാര്‍ഡു ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ വീണ്ടും നല്‍കണമെന്ന പൊതുവിതരണ വകുപ്പ് അറിയിപ്പ് ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന്  ആക്ഷേപം. നേരത്തെ നല്‍കിയ അപേക്ഷയില്‍ തന്നെ കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കാത്തതാണു  ഉപഭോക്താക്കള്‍ക്ക് വിനയായത്.
എല്ലാ റേഷന്‍ കടകളിലും അതാതു താലൂക്ക് സപ്ലൈ ഓഫിസുകള്‍ വഴിയാണ് അറിയിപ്പു വന്നത്. ഒന്നര വര്‍ഷം മുമ്പ് നല്‍കിയ വിവരങ്ങള്‍ കൂടാതെ വീണ്ടും നല്‍കണമെന്ന നിര്‍ദേശം ഉപഭോക്താക്കളിലും ഡീലര്‍മാര്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കി.
2015 ഡിസംബര്‍ 31 ന് മുമ്പായി തെറ്റ് തിരുത്തല്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്നു കരുതി കാത്തിരുന്ന ഉപഭോക്താക്കള്‍ക്കു ലഭിച്ചതു വിവരങ്ങള്‍ വീണ്ടും നല്‍കണമെന്ന അറിയിപ്പാണ്.
നേരത്തെ നല്‍കിയ അപേക്ഷകളില്‍ ഇപ്പോള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പൂര്‍ണമായും നല്‍കിയ കാര്‍ഡുടമകള്‍ക്കു വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടത് എന്തിനെന്നു ഇനിയും മനസിലായിട്ടില്ല.
റേഷന്‍ കാര്‍ഡിന് അപേക്ഷയും നല്‍കി ഉപഭോക്താക്കള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടു.
റേഷന്‍ കാര്‍ഡ് എന്നു വിതരണം ചെയ്യാന്‍ സാധിക്കുമെന്നും ഭക്ഷ്യവകുപ്പിന് ഉറപ്പില്ല.
        കാര്‍ഡ് വിതരണത്തിലെ കാലതാമസം പുതിയ അപേക്ഷകരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ ആദ്യം നല്‍കിയ അപേക്ഷകളില്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടേയും ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ നിര്‍ബന്ധമാക്കിയിരുന്നില്ലെന്നും ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി പൊതുവിതരണ സമ്പ്രദായം കംപ്യൂട്ടര്‍വല്‍കരിക്കുന്നതിനു പുതിയ ഉത്തരവനുസരിച്ചാണ് വീണ്ടും ആധാര്‍, ബങ്ക് നമ്പറുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ പറഞ്ഞു.
നേരത്തെ പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ലെന്നാണ് സപ്ലൈ ഓഫിസില്‍ നിന്നുള്ള വിവരം.
അതേ സമയം, കാര്‍ഡിന്റെ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ പൂര്‍ണമായും നല്‍കിയ അപേക്ഷകളിലെ നമ്പറുകളില്‍ നിന്ന് കാര്‍ഡിലുള്‍പ്പെട്ട ഒരാളുടെ നമ്പര്‍ മാത്രം എന്റര്‍ ചെയ്താല്‍ മതിയെന്ന് അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നതായും സൂചനയുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago