തെരഞ്ഞെടുപ്പടുത്ത ഛത്തീസ്ഗഢില്‍ വീണ്ടും സ്ഫോടനം: ബസിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ജവാനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു
ദണ്ഡേവാഡ: ബസിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ സുരക്ഷാ സൈനികനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദണ്ഡേവാഡ ജില്ലയിലാണ് സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ആക്രമണം.
ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍, ഒരു യാത്രക്കാരന് എന്നിവരും കൊല്ലപ്പെട്ടു.
മറ്റന്നാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മേഖലയില്‍ റാലി നടത്താനിരിക്കുകയാണ്.
മലയോരപ്രദേശമായ ബഛേലിയിലാണ് സ്ഫോടനമുണ്ടായത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട സി.ഐ.എസ്.എഫ് സൈനികര്‍, മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് സ്ഫോടനം.
ശക്തമായ മാവോയിസ്റ്റ്, നെക്സല്‍ ഭീഷണിയുള്ളതിനാല്‍ രണ്ടു ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 12നും നവംബര്‍ 20നുമാണ് തെരഞ്ഞെടുപ്പ്.
എട്ടു ദിവസം മുന്‍പ് ദണ്ഡേവാഡ ജില്ലയിലെ തന്നെ അരാന്പൂരിലുണ്ടായ ആക്രമണത്തില്‍ ദൂരദര്ശന് ക്യാമാറമാനും രണ്ട് പൊലിസുകാരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."