HOME
DETAILS
MAL
കെവിന് വധം: കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു
backup
November 08 2018 | 12:11 PM
കോട്ടയം: കെവിന് വധക്കേസില്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു. എ.എസ്.ഐ ടി.എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. ഒപ്പമുണ്ടായിരുന്ന പോലിസ് ഡ്രൈവറുടെ മൂന്നു വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. മുഖ്യപ്രതി ഷാനുവില്‍ നിന്നാണ് എ.എസ്.ഐ കൈക്കൂലി വാങ്ങിയത്. കോട്ടയം ജില്ലാ മേധാവി ഹരിശങ്കറാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്.
കെവിന്റെ മരണം ദുരഭിമാനക്കൊലയാണെന്ന് കഴിഞ്ഞ ദിവസം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എ.എസ്.ഐക്കെതിരായ നടപടി. കഴിഞ്ഞ മെയ് 28നാണ് കെവിന്റെ മൃതദേഹം തെന്മലയ്ക്കടുത്ത് ചാലിക്കരയാറ്റില് കണ്ടെത്തിയത്. കെവിനെ നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പേര് ചേര്‍ന്ന തട്ടിക്കൊണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."