HOME
DETAILS

ദോഹ മീറ്റില്‍ ഇന്ത്യയുടെ ശോചനീയ മടക്കം

  
Web Desk
October 06 2019 | 11:10 AM

doha-athlatics-meet-india-returns-without-medel12


കോഴിക്കോട്: ദോഹയിലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പൊരുതി നിന്നെങ്കിലും ഇന്ത്യക്ക് ശോചനീയമായ മടക്കം. നാളെ അത്ലറ്റിക്സ് അവസാനിക്കാനിരിക്കെ മെഡല്‍ പ്രതീക്ഷകളില്ലാതെ ഇന്ത്യന്‍ താരങ്ങളുടെ മടക്കം.ഒന്‍പതാം ദിവസം മത്സരിച്ച ഇനങ്ങളിലെല്ലാം ഇന്ത്യ യോഗ്യത കാണാതെ പുറത്തായി.ഇന്ത്യ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ റിലേ മത്സരങ്ങളില്‍ കൂടി യോഗ്യത കാണാതെ പുറത്തായതോടെ 2019 ല്‍ ലോകത്തിന്റെ വേഗവും കുതിപ്പും അടയാളപ്പെടുത്തിയ ദോഹ മീറ്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി നടന്ന 4ഃ400 മീറ്റര്‍ പുരുഷ വനിതാ റിലേയില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ കാണാതെ പുറത്തായിരുന്നു. വനിതാ വിഭാഗത്തില്‍ സീസണിലെ മികച്ച സമയം കുറിച്ചിട്ടും ജിസ്ന മാത്യു, പൂവമ്മ രാജു, വിസ്മയ, വി.ശുഭ എന്നിവരടങ്ങിയ ടീമിന് ഫൈനലിലേക്ക് എത്താനായില്ല. 3:29:42 മിനിറ്റില്‍ ഓടിയെത്തി ആറാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ജമൈക്ക, പോളണ്ട്, കാനഡ, നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ ടീമുകളാണ് ഇന്ത്യക്ക് മുന്നില്‍ ഓടിയെത്തിയത്. പുരുഷ വിഭാഗത്തില്‍ രണ്ടാം ഹീറ്റ്സില്‍ ഓടിയ നിര്‍മല്‍ ടോം നോഹ, ജീവന്‍, മുഹമ്മദ് അനസ്, ജേക്കബ് എന്നിവരാണ് ഇന്ത്യക്കായി ഓടിയത്. 3:03:09 സമയത്തില്‍ ഓടിയെത്തിയ ഇന്ത്യ ഹീറ്റ്സില്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം ജാവലില്‍ ത്രോയില്‍ ശിവ്പാല്‍ സിംഗും ഫൈനല്‍ യോഗ്യത നേടിയില്ല.
വ്യക്തിഗത ഇനത്തില്‍ മാരത്തണില്‍ മത്സരിക്കുന്ന മലയാളി താരം ടി.ഗോപിയായിരുന്നു അവസാന പ്രതീക്ഷ.ശനിയാഴ്ച അര്‍ധരാത്രി നടന്ന ഈ മത്സരത്തിലും ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം.ഇതോടെ 2003ല്‍ അഞ്ജു ബോബി ജോര്‍ജ്ജ് നേടിയ ലോങ്ജംപ് വെങ്കലം മാറ്റിനിര്‍ത്തിയാല്‍ രണ്ടാമതൊരു മെഡല്‍ നേടാന്‍ തുടര്‍ച്ചയായ എട്ടാം മീറ്റിലും ഇന്ത്യയ്ക്ക് സാധിച്ചില്ല.
മീറ്റിലെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ നാലേ ഗുണം നൂറ് മീറ്റര്‍ റിലേയില്‍ പുരുഷവിഭാഗം സ്വര്‍ണം അമേരിക്കയും വനിതാവിഭാഗം ജമൈക്കയും ഉറപ്പിച്ചു. നൂറ് മീറ്റര്‍ ലോക ചാംപ്യന്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ജസ്റ്റിന്‍ ഗാട്ട്ലിന്‍ എന്നിവരടങ്ങിയ സംഘമാണ് റിലേയില്‍ അമേരിക്കയ്ക്ക് സ്വര്‍ണം നേടിക്കൊടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിസ്‌കരിക്കുന്നതിനിടെ സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  a minute ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  2 minutes ago
No Image

ജാസ്മിന്റെ കൊലപതാകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  16 minutes ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  24 minutes ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  37 minutes ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  39 minutes ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  an hour ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  an hour ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  an hour ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  an hour ago

No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  3 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  4 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  4 hours ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  4 hours ago