മുഴപ്പിലങ്ങാട് ബസപകടം: ഡ്രൈവര്‍ റിമാന്‍ഡില്‍
തലശ്ശേരി: മുഴപ്പിലങ്ങാട് മേല്പാലത്തില് ബസ് ബൈക്കിലിടിച്ചു സഹോദരങ്ങളുടെ മക്കള്‍ മരിച്ച കേസില്‍ അറസ്റ്റിലായ ബസ് ഡ്രൈവറെ തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരി എരമങ്കലത്തെ കോട്ടക്കുന്ന് വീട്ടില്‍ കെ.പി റഫീഖാ(33)ണ് റിമാന്‍ഡിലായത്. ജൂണ്‍ 25നായിരുന്നു അപകടം നടന്നത്.
ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ധര്‍മടം പാലയാട് കല്യാണി നിവാസില്‍ പാലയാട് അണ്ടലൂര്‍ സ്വദേശികളായ ശശികുമാര്‍-പ്രജിന ദമ്പതികളുടെ മകള്‍ കീര്‍ത്തന (19), മനോഹരന്-രമ ദമ്പതികളുടെ മകന് മൃദുല്‍ (22) എന്നിവരാണു മരിച്ചത്. ഗുരുവായൂരില്‍ നിന്ന് കണ്ണൂരിലേക്കു വരികയായിരുന്ന ബസാണ് ബൈക്കിലിടിച്ചത്. അപകടത്തിനുശേഷം ബസ് ഡ്രൈവര്‍ റഫീഖ് ഒളിവിലായിരുന്നു.
പേരാമ്പ്ര കൂരാച്ചുണ്ട് നിരപ്പന്തോട് കോളനിയില്‍ നിന്നാണ് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം റഫീഖിനെ പിടികൂടിയത്. റഫീഖിനെതിരേ മനപ്പൂര്‍വമുള്ള നരഹത്യക്കാണ് എടക്കാട് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."