മരട് ഫളാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധരുടെ സഹായം തേടി
കൊച്ചി:മരടിലെ ഫളാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ എന്‍ജിനീയറുടെ സഹായം തേടി. ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ധനായ എസ്.ബി സര്‍വ്വത്തെയാണ് മരട് നഗരസഭയുടെ ഉപദേശകനാക്കുക. രാജ്യത്താകമാനമായി 200 ലേറെ കെട്ടിടങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തില്‍ സര്‍വ്വത്തെ പൊളിച്ച് നീക്കിയിട്ടുണ്ട്. നിയന്ത്രിത സ്‌ഫോടനത്തെക്കുറിച്ച് പഠന ഗ്രന്ഥവും സര്‍വ്വത്തെ പുറത്തിറക്കിയിട്ടുണ്ട്.
നിയന്തിത സ്‌ഫോടനത്തിലൂടെ പാര്‍പ്പിട സമുച്ഛയങ്ങള്‍ പൊളിച്ചുമാറ്റുന്നതില്‍ മുന്‍പരിചയമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിദഗ്ധസഹായം തേടിയത്. വ്യാഴാഴ്ച കൊച്ചിയിലെത്തുന്ന സര്‍വ്വത്തെ പൊളിക്കാന്‍ ചുമതലയുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് സഹായിക്കും.
പൊളിച്ച് നീക്കേണ്ട ഫളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി സുപ്രിം കോടതി നിശ്ചയിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയിലെ അംഗങ്ങളെ നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവും നാളെ ഇറങ്ങിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."