HOME
DETAILS

ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം ശക്തമാക്കണം: മന്ത്രി

  
backup
June 19 2017 | 18:06 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86

കൊല്ലം: രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വായനാ ദിനത്തിന്റെയും വായനാപക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ ഗ്രന്ഥശാലകള്‍ പകര്‍ന്ന ഊര്‍ജ്ജമാണ് നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജീവിത സംസ്‌കാരത്തെ വളര്‍ത്തിയെടുത്തത്. പുരോഗമനപരമായ മുന്നേറ്റങ്ങള്‍ക്കും വികസനത്തിന്റെ ബദല്‍ മാര്‍ഗങ്ങള്‍ക്കും പ്രേരണയായത് ഗ്രന്ഥശാലകള്‍ സൃഷ്ടിച്ച വായനയുടെ ലോകമാണ്. പുതിയ തലമുറയെ ഗ്രന്ഥശാലകളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കൂട്ടായ പരിശ്രമം വേണം. പുസ്തകങ്ങളെയും വായനയെയും ഭയപ്പെടുകയും നിരോധിക്കുകയും ചെയ്ത ഭരണാധികാരികള്‍ ചരിത്രത്തിലുണ്ട്. വര്‍ത്തമാനകാലത്തിലും അത്തരത്തിലുള്ള ആവര്‍ത്തനങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ഇതിനെ ചെറുക്കാനുള്ള കരുത്ത് ജനങ്ങള്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു. 

എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.എം ഐ. അബ്ദുള്‍ സലാം വായനാദിന സന്ദേശം നല്‍കി. മുന്‍ മന്ത്രി സി.വി പത്മരാജന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഡോ നടയ്ക്കല്‍ ശശി ആമുഖ പ്രസംഗവും ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ പി കെ ഗോപന്‍ ഗുരുവന്ദനവും നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് തേവന്നൂര്‍ ഗോപാലകൃഷ്ണപിള്ളയെ ആദരിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ.എസ് പിള്ള, എക്‌സിക്യൂട്ടീവ് അംഗം എസ് നാസര്‍, ജന ശിക്ഷണ്‍ സന്‍സ്ഥാന്‍ വൈസ് ചെയര്‍മാന്‍ എന്‍ ജയചന്ദ്രന്‍, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാ മിഷന്‍, ജില്ലാ ഭരണകൂടം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  6 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  22 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago