വൈകിയതിന് ശാസിക്കുമെന്ന് പേടി നാട്ടുകാരെയും വീട്ടുകാരെയും മുള്‍മുനയിലാക്കി ഒന്‍പതുവയസുകാരി
കൂത്തുപറമ്പ്: സ്കൂളില്‍ നിന്നു വൈകിയെത്തിയതിനു വീട്ടുകാര്‍ ശാസിച്ചേക്കുമോ എന്ന ഭയത്താല്‍ ഒന്‍പതു വയസുകാരി ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത് വീടിനു സമീപത്തെ കടയില്‍.
കണ്ടംകുന്നിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വീട്ടുകാരേയും പരിസരവാസികളെയും മണിക്കൂറുകളോളം ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.
മാതാപിതാക്കള്‍ മമ്പറം പാലത്തിനു സമീപത്തായി താല്‍ക്കാലിക ഷെഡില്‍ താമസിച്ചു വരുന്നതിനാല്‍ കുറേയായി കുട്ടി കണ്ടംകുന്നിലെ പിതാവിന്റെ അമ്മയുടെ കൂടെയായിരുന്നു താമസിച്ച് പഠിച്ചു വന്നിരുന്നത്. ബുധനാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ട ശേഷവും പെണ്‍കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാരും പരിസരവാസികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകി ബന്ധുക്കള്‍ കൂത്തുപറമ്പ് പൊലിസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലിസും അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കുട്ടി ബസ് കയറി മമ്പറത്തെ മാതാപിതാക്കളുടെ അടുത്തെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചത്.
സ്ഥലത്തെത്തിയ പൊലിസ് ചോദിച്ചപ്പോഴാണ് കുട്ടി രാത്രിമുഴുവന്‍ കടയില്‍ കഴിച്ചു കൂട്ടിയത് അറിഞ്ഞത്. വൈദ്യപരിശോധനയ്ക്കു ശേഷം കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."