പ്രളയാനന്തര കേരളത്തില്‍നിന്ന് ഒട്ടേറെ പഠിക്കാനുണ്ട്: മുല്ലക്കര രത്‌നാകരന്‍
വടക്കാഞ്ചേരി: പ്രളയാനന്തര കേരളത്തില്‍നിന്ന് വരും തലമുറയ്ക്ക് വളരെയേറെ പഠിക്കാനുണ്ടെന്നും പരിസ്ഥിതിയെ തകര്‍ക്കാത്ത വികസനത്തിന് മാത്രമേ ഭാവി കേരളത്തില്‍ പ്രസക്തിയുള്ളൂവെന്നും നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 19 പേര്‍ മരിച്ച കുറാഞ്ചേരിമല സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കാന്‍ പുതുതലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയം വലിയ നാശഷ്ടങ്ങളും ദുരന്തങ്ങളും സമ്മാനിച്ച ഇടുക്കി, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരില്‍നിന്നും സാധാരണക്കാരില്‍ നിന്നും വിവരശേഖരണം നടത്തി ഭാവിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി കൈകൊള്ളുമെന്നും മുല്ലക്കര വ്യക്തമാക്കി. നിയമസഭാ പരിസ്ഥിതി സമിതി അംഗങ്ങളായ അനില്‍ അക്കര, വിജയദാസ്, കെ. ബാബു, വടക്കാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സന്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, പ്രതിപക്ഷ നേതാവ് കെ. അജിത്കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."