രുചിച്ചും അറിഞ്ഞും അവര്‍ കര്‍ക്കിടകത്തെ വരവേറ്റു
കൊളത്തൂര്‍: ചെറുകുളമ്പ് ഐ.കെ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച ഏകദിന ശില്‍പശാല നാട്ടുരുചികളുടെ മേളയായി മാറിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമായി. 'സുരക്ഷിത ഭക്ഷണം സുരക്ഷിത ജീവിതത്തിന് 'എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശില്‍പശാല സംഘടിപ്പിച്ചത്.
'പത്തിലക്കറി' താളു കൊണ്ടുള്ള വിഭവങ്ങള്‍, ചക്ക അട, കുറുന്തോട്ടി ചമ്മന്തി തുടങ്ങി പത്തോളം വിഭവങ്ങള്‍ വിദ്യാര്‍ഥികള്‍ തയാറാക്കി കൊണ്ടുവന്നു. ശില്‍പശാലയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ കര്‍ക്കിടകക്കഞ്ഞി തയാറാക്കുകയും അതിന്റെ ചേരുവകള്‍ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്തു. വീടിനു പരിസരത്തു നിന്നും ലഭിക്കുന്ന ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടന്നു.
ശില്‍പശാല കോട്ടക്കല്‍ ആയുര്‍വേദ കോളജിലെ ഡോ. സി.വി ജയദേവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.സതീഷ് ബാബു അധ്യക്ഷനായി. പ്രോഗ്രാം ഓഫീസര്‍ ബി. ഹിരണ്‍, വളണ്ടിയര്‍ സെക്രട്ടറി കുമാരി കെ.ഷഹാന സംസാരിച്ചു. വി.പി ഷഹബാസ്, അസീസ്, റാഷിദ്, അന്‍ഷാദ്, മിദ്‌ലാജ്, ഫറാഷ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."