ജില്ലയില്‍ നിരക്ഷരര്‍ പെരുകുന്നതായി കണക്കുകള്‍
പാലക്കാട്: സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് എഴുതാനും വായിക്കാനും അറിയാതെ ലക്ഷങ്ങള്‍. മാതൃഭാഷയായ മലയാളത്തില്‍ സ്വന്തം പേരു പോലും എഴുതാന്‍ അറിയാത്തവരായി ഓരോ പഞ്ചായത്തിലും ആയിരങ്ങള്‍ ഉണ്ടെന്ന് സാക്ഷരത മിഷനില്‍നിന്ന് ലഭിച്ച കണക്കുകള്‍ വൃക്തമാക്കുന്നു. പാലക്കാട് ജില്ലയില്‍ മാത്രം എഴുത്തും വായനയും അറിയാത്തവരുടെ എണ്ണം ആറു ലക്ഷത്തോളം വരും. നിരക്ഷരുടെ കാര്യത്തില്‍ പാലക്കാട് ജില്ല ഒന്നാമതാണ് എങ്കിലും നിരക്ഷരുടെ എണ്ണത്തില്‍ മറ്റ് ജില്ലകളും ഒട്ടും പുറകിലല്ല. പാലക്കാട് ജില്ലയുടെ പകുതിയായ മൂന്ന് ലക്ഷമെങ്കിലും വച്ച് കണക്കാക്കിയാല്‍ തന്നെ സംസ്ഥാനത്ത് 47 ലക്ഷത്തിലേറെ നിരക്ഷരാണ് ഉള്ളത്. സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുമ്പോഴാണ് സംസ്ഥാനത്ത് അക്ഷരം അറിയാത്തവരുടെ എണ്ണം കൂടി വരുന്നത്.
പാലക്കാട് ജില്ലയില്‍ അയിത്ത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഗോവിന്ദപുരം ഉള്‍പ്പെടുന്ന മുതലമട പഞ്ചായത്തിലാണ് ഏറ്റവുമധികം നിരക്ഷരുള്ളത്. 11,975 പേര്‍ക്ക് ഇവിടെ എഴുത്തും വായനയും അറിയില്ല. വ്യവസായ മേഖലയായ കഞ്ചിക്കോട് ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്ത് നിരക്ഷരുടെ പട്ടികയില്‍ രണ്ടാമത് വരും. 11,450 പേരാണ് ഇവിടെ നിരക്ഷരര്‍. 10333 പേരുമായി എലപ്പുള്ളി പഞ്ചായത്ത് മൂന്നാമതും എത്തുന്നുണ്ട്. വി.എസിന്റെ മണ്ഡലമായ മലമ്പുഴയില്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി നിരക്ഷരുടെ എണ്ണത്തില്‍ രണ്ടാമത് വന്നപ്പോള്‍ മലമ്പുഴ പഞ്ചായത്താണ് ജില്ലയില്‍ ഏറ്റവും കുറഞ്ഞ നിരക്ഷരുള്ള പഞ്ചായത്ത് 3,182 പേര്‍ക്ക് മാത്രമേ ഇവിടെ എഴുത്തും വായനയും അറിയാത്തതുള്ളു.
മുസ്‌ലീം ഭൂരിപക്ഷ പ്രദേശമായ പുതുനഗരമാണ് നിരക്ഷരര്‍ കുറവുള്ള രണ്ടാമത്തെ പഞ്ചായത്ത്. ഇവിടെ 3,905 പേര്‍ക്ക് മാത്രമാണ് അക്ഷരം അറിയാതുള്ളു. ഇത് മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ പഞ്ചായത്തുകളുടേയും ശരാശരി നിരക്ഷരരുടെ കണക്ക് നാലായിരത്തി അഞ്ഞൂറിനും പതിനായിരത്തിനും ഇടയിലാണ്. ആറായിരത്തില്‍ താഴെ നിരക്ഷരര്‍ വരുന്ന പഞ്ചായത്തുകളുടെ എണ്ണം കുറവാണ്. ജില്ലാ സാക്ഷരത മിഷന്‍ പുറത്തു വിട്ട പട്ടികയില്‍നിന്നാണ് ഈ കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."