ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്: 25 റണ്‍സായപ്പോഴേക്കും ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
പുണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 25 റണ്‍സായപ്പോഴേക്കും ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്. ഒന്നാംടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിക്ക് അടുത്തുവച്ച പുറത്തായ രോഹിത് ഇന്ന് 35 പന്ത് നേരിട്ട് ഒരു ബൗണ്ടറി സഹിതമാണ് 14 റണ്‍സെടുത്തത്. 11 ഓവര്‍ ആയപ്പോഴേക്കും ഒരുവിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. 13 റണ്‍സുമായി മായങ്ക് അഗര്‍വാളും റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
നേരത്തെ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി റെക്കോര്‍ഡിട്ട മായങ്ക് അഗര്‍വാളും രോഹിത് ശര്‍മയും തന്നെയാണ് ഇന്ത്യക്ക് വേണ്ടി ഇന്നും ഓപണ്‍ചെയ്തത്. ആദ്യ ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് കളിക്കും. ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമേയുള്ളൂ. ബൗളര്‍ ഡെയ്ന്‍ പിഡെറ്റിന് പകരം ആന്‍ റിച്ച് നോര്‍ജെ കളിക്കും. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യ ഇപ്പോള്‍ 1- 0ന് മുന്നിലാണ്. ഈ ടെസ്റ്റ് കൂടി തോറ്റാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നഷ്ടപ്പെടും.
മത്സരത്തിന്റെ 5 ദിവസവും മഴയ്ക്കു സാധ്യതയുണ്ട്. ഒരേയൊരു ടെസ്റ്റിനു മാത്രമാണു പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ) സ്റ്റേഡിയം മുന്‍പ് ആതിഥ്യം വഹിച്ചത്. 2017ല്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് ആയിരുന്നു അത്. ഓസീസ് ഇടംകൈ സ്പിന്നര്‍ സ്റ്റീവ് ഒക്കിഫ് 2 ഇന്നിങ്‌സിലും 6 വിക്കറ്റ് വീതം നേടി തിളങ്ങിയ മത്സരം 333 റണ്‍സിനാണ് ഇന്ത്യ തോറ്റത്.
മത്സരം 3 ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്തു. പിന്നാലെ പിച്ചിന്റെ നിലവാരം മോശമാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) റിപ്പോര്‍ട്ടും നല്‍കി.
India vs South Africa Second Test Crickte
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."