കുളം നികത്താന്‍ എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു
പുന്നയൂര്‍ക്കുളം.കുളം മണ്ണിട്ടുനികത്താന്‍ എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞിട്ടെങ്കിലും വണ്ടി വിട്ടുകൊടുക്കാന്‍ പൊലിസിന്റെ നിര്‍ദേശം.ലോറി പിടിച്ചെടുത്ത് റവന്യു വകുപ്പിനു കൈമാറിയാല്‍ കാല്‍ ലക്ഷം രൂപയെങ്കിലും പിഴ അടക്കേണ്ട കേസാണ് പൊലീസ് ചുളുവില്‍ ഒഴിവാക്കിയത്.
മണ്ണ് ലോബിയും പൊലീസുകാരും ഒത്തുകളിക്കുകയാണെന്നും നാട്ടുകാരുടെ ആക്ഷേപം.വടക്കേകാട് പൊലീസ് സ്‌റ്റേഷനു 200 മീറ്റര്‍ മാത്രം അകലെയാണ് സംഭവം.കുളം നികത്താന്‍ കെട്ടിട അവശിഷ്ടങ്ങളുമായി ലോറി എത്തിയപ്പോള്‍ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു.എന്നാല്‍ വണ്ടി തടഞ്ഞാല്‍ മാത്രമെ തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നായിരുന്നുവത്രെ സ്‌റ്റേഷന്‍ ചുമതലയുള്ള പൊലീസുകാരന്റെ മറുപടി.കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നിറച്ച് ലോറി വീണ്ടും എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിട്ട് പൊലീസിനെ വിളിച്ചെങ്കിലും അതു കാര്യമാക്കേണ്ടെന്നും ഇനി മണ്ണുമായി വരില്ലെന്നുമാണ് പൊലീസുകാരന്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.ഇതേ തുടര്‍ന്ന് ലോറി വിട്ടു.എസ്‌ഐ സ്ഥലത്തില്ലാത്ത തക്കവും ഒഴിവു ദിവസവും നോക്കിയാണ് ഇന്നലെ മണ്ണ് അടിച്ചു തുടങ്ങിയതെന്നു കരുതുന്നു.എസ്‌ഐ യെ പലവട്ടം ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.ലോറി കലക്ടര്‍ക്ക് കൈമാറിയാല്‍ ചുരുങ്ങിയത് കാല്‍ ലക്ഷം രൂപയെങ്കിലും പിഴ നല്‍കേണ്ട കേസാണിതെന്ന് റവന്യു അധികൃതര്‍ പറഞ്ഞു.നേരത്തെ പിടിച്ച ലോറിയാണെങ്കില്‍ പിഴ അര ലക്ഷം കടക്കും.നിലം നികത്തുന്ന പരാതികളില്‍ മിക്കവരും പൊലീസിനെ വിവരം അറിയിച്ചതായും പറയാറുണ്ട്. അത്തരത്തില്‍ നികത്തിലിനു അനുമതി നല്‍കാന്‍ പൊലീസിനു അധികാരമില്ലെന്നും റവന്യു അധികൃതര്‍ വ്യക്തമാക്കി.അടുത്തിടെ ചമ്മന്നൂരില്‍ കുന്ന് ഇടിച്ച് നിരത്തിയ മണ്ണ് മാന്തിയന്ത്രം റവന്യു അധികൃതര്‍ പിടികൂടി കലക്ടര്‍ക്ക് കൈമാറിയിരുന്നു. മൂന്ന് ആഴ്ച മുന്‍പും ഈ കുളം നികത്താന്‍ ശ്രമം നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.ഇടപെട്ടതിനെ തുടര്‍ന്ന് മണ്ണ് അടിക്കുന്നത് നിര്‍ത്തിവച്ചു.കൃഷി,റവന്യു അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഇനി കുളത്തില്‍ മണ്ണ് അടിക്കില്ലെന്ന് ഉടമസ്ഥന്‍ ഉറപ്പു പറഞ്ഞതിനാലാണ് മറ്റു നടപടി ഇല്ലാതിരുന്നതെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."