വ്യാജ പ്രചാരണം: ഒരാള്‍ അറസ്റ്റില്‍
ഈരാറ്റുപേട്ട: മനോരമ ന്യൂസ് സംപ്രേഷണംചെയ്ത പി.എസ്.സി മുന്‍ ചെയര്മാന് ഡോ. കെ.എസ്.രാധാകൃഷ്ണന്റെ വാര്‍ത്താസമ്മേളനം, കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ അഭിപ്രായം പങ്കുവെയ്ക്കുന്നു എന്ന വ്യാജേന ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട തലപ്പലം രാജ് നിവാസില്‍ ആര്.വിനോദിനെയാണ് ഈരാറ്റുപേട്ട പൊലിസ് അറസ്റ്റു ചെയ്തത്. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയതിന് 183-ാം വകുപ്പു പ്രകാരമാണ് വിനോദിനെതിരേ കേസെടുത്തത.് കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനു ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചു ഡോ. കെ.എസ്. രാധാകൃഷ്ണന് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണു വിനോദ് ദുരുപയോഗം ചെയ്തത്.
യൂ ട്യൂബില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ഒക്ടോബര്‍ എട്ടിനു തെറ്റായ അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ഫേസ്ബുക്കില്‍ മനോരമ ന്യൂസ് വാര്‍ത്തയാണെന്ന തെറ്റിദ്ധാരണയില്‍ എട്ടു ലക്ഷത്തോളം പേര് ഈ വിഡിയോ കാണുകയും 30,000 പേര് പേര് ഷെയര്‍ ചെയ്തു. ചാനല്‍ അധികൃതര്‍ കോട്ടയം ജില്ലാ പൊലിസ് മേധാവി ഹരിശങ്കറിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."