കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് മരിച്ചു
പാലക്കാട്: രാത്രി സുഹൃത്തുക്കളുമൊത്ത് കുളിക്കാന്‍ തോട്ടിലിറങ്ങുന്നതിനിടെ പിന്നിലെത്തിയ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടു.
സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നു വാളയാര്‍ നടുപ്പതി ആദിവാസി കോളനിയില്‍ സുന്ദരന്റെ മകന് മണികണ്ഠനാണു(18) കൊല്ലപ്പെട്ടത്.
രാത്രി ഏഴരയോടെ നടുപ്പതി വനത്തിനുള്ളിലുള്ള തോട്ടില്‍ വച്ചായിരുന്നു ആനയുടെ ആക്രമണം. ശബ്ദം കേട്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടി
രക്ഷപ്പെട്ടെങ്കിലും ഓട്ടത്തിനിടെ മരത്തിന്റെ വേരില്‍ തടഞ്ഞു മണികണ്ഠന് താഴെവീഴുകയായിരുന്നു. പാഞ്ഞെത്തിയ കാട്ടാന മണികണ്ഠനെ നിലത്തിട്ടു ചവിട്ടുകയുംതുമ്പിക്കൈ കൊണ്ടു വലിച്ചെറിയുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു.
കൊലവിളിയോടെ 15 മിനിറ്റോളം ആന ഇവിടെ നിലയുറപ്പിച്ചു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് കോളനിയിലുള്ളവര്‍ ഓടി
കൂടി. ആനയെ വിരട്ടി ഓടിച്ച് മണികണ്ഠനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ചെണ്ട മേള കലാകാരനായ മണികണ്ഠന് പാലക്കാട്ടെ ഉത്സവത്തില്‍ വാദ്യമേളം കഴിഞ്ഞ് ഇന്നലെ വൈകിട്ടോടെയാണു വീട്ടിലെത്തിയത്. തുടര്‍ന്ന് കുളിക്കാനായിപോയപ്പോഴായിരുന്നു ദുരന്തം.സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നടുപ്പതിയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെയാളാണ് മണികണ്ഠന്. ഒന്നര വര്‍ഷം മുന്‍പ് ഇതേ കോളനിയില്‍ കറുപ്പന് എം.സി.എല്‍ മൈന്സിനു സമീപത്തു വച്ച് കാട്ടാനയുടെ കുത്തേറ്റു കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം നാലു പേര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
എസ്ഐ അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ:സുന്ദരി.സഹോദരങ്ങള്‍:അനില്‍കുമാര്‍(വനം വാച്ചര്‍), സൂര്യപ്രകാശ്(എംസിഎല്‍),വിദ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."