'ഈ കാരണങ്ങള്‍കൊണ്ടാണ് ആദ്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്' ;കസ്റ്റഡി അപേക്ഷയില്‍ കാരണം വെളിപ്പെടുത്തി ജോളി
കോഴിക്കോട്:കൂടത്തായി കൂട്ടക്കൊലയില്‍ ആദ്യ ഭര്‍ത്താവായ റോയിയെ കൊലപ്പെടുത്താന്‍ കാരണം സ്ഥിര വരുമാനമുള്ള ഭര്‍ത്താവിന് വേണ്ടിയെന്ന് വെളിപ്പെടുത്തി പ്രതി ജോളി. കസ്റ്റഡി അപേക്ഷയിലാണ് കൊലപാതകത്തെ സംബന്ധിച്ച കാരണങ്ങള്‍ വെളിപ്പെടുത്തിയത്. അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പ്, റോയി തോമസിന്റെ അമിത മദ്യപാനം, പരപുരുഷ ബന്ധം എതിര്‍ത്തതിലെ പക തുടങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊല നടന്നത് രണ്ടാം പ്രതി മാത്യുവിന്റേയും മൂന്നാം പ്രതി പ്രജികുമാറിന്റേയും അറിവോടേയും സഹായത്തോടെയുമാണെന്ന് ജോളി മൊഴി നല്‍കിയതായി കസ്റ്റഡി അപേക്ഷയില്‍ പൊലിസ് വിശദമാക്കി. താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജോളിയുള്‍പ്പെടെ മൂന്നുപ്രതികളെ ആറു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും അന്നാണ് പരിഗണിക്കുക.
മൂന്ന് പ്രതികളുടേയും വൈദ്യപരിശോധന പൂര്‍ത്തിയാക്കി വടകര റൂറല്‍ എസ്.പി ഓഫിസിലെത്തിച്ചു. ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."