HOME
DETAILS
MAL
അൽഖോബാർ ട്രെൻഡ് 'സ്പാർക്ക് 2019' ഏകദിന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
backup
October 10 2019 | 10:10 AM
ദമാം: സമസ്ത ഇസ്‌ലാമിക് സെന്ററിന് കീഴിലെ വിദ്യാഭ്യാസ പ്രവർത്തന വിഭാഗമായ ട്രെൻഡ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. അൽഖോബാർ, തുഖ്ബ കമ്മിറ്റികൾക്ക് കീഴിൽ സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് എസ് ഐ സി തുഖ്ബ ചെയർമാൻ പൂക്കോയതങ്ങൾ ഉൽഘാടനം ചെയ്തു. ട്രെൻഡ് ചെയർമാൻ അലി അക്ബർ തങ്ങൾ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു.
രാവിലെ നടന്ന എന്റർടൈന്മെന്റ് സെക്ഷൻ മുഹ്‌സിൻ ഹുദവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് ക്യാമ്പ് അംഗങ്ങൾ വിവിധ കായിക മത്സരങ്ങളിൽ മാറ്റുരച്ചു. ഉച്ചക്ക് ശേഷം നടന്ന ഇഗ്‌നൈറ്റ് ലീഡർഷിപ് പ്രോഗ്രാം അംഗങ്ങളുടെ പ്രസംഗ മൽസരത്തിന് ദമാം ട്രെൻഡ് ന്റെ വിധികർത്താക്കളായ ബഷീർ ബാഖവി, ഷംനാദ് അബുയാസീൻ, ഷബീർ അലി അമ്പാടത് തുടങ്ങിയവർ വിജയികളെ തിരഞ്ഞെടുത്തു.
പ്രസംഗ മത്സരത്തിൽ മുഹമ്മദ് വി.ടി കുറ്റൂർ, മുസ്‍തഫ പൂക്കാടൻ, ഫൈസൽ മലപുറം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനവിതരണം എസ് ഐ സി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് സുഹൈൽ ഹുദവി നിർവഹിച്ചു. മോട്ടിവേഷൻ സെഷനിൽ അൽമുന സ്‌കൂൾ അധ്യാപകനും ട്രൈനറുമായ നൗഷാദ് കുന്നത്തേടത്ത് ട്രാൻസ്ഫോർമേഴ്‌സ് ലീഡർഷിപ്പിനെ കുറിച്ച് ക്ലാസ് അവതരിപ്പിച്ചു.
ക്യാമ്പ് അംഗങ്ങൾ മാറ്റുരച്ച ഇശൽ മജ്ലിസ് ബുർദയും ഗാനാലാപനങ്ങളുമായി പരിപാടിക്ക് ആവേശം പകർന്നു. പ്രവാസം അവസാനിപ്പിച്ചു പോവുന്ന എസ് ഐ സി ഈസ്റ്റേൺ പ്രൊവിൻസ് വർക്കിംഗ് സെക്രട്ടറിയും ട്രെൻഡ് സാരഥിയുമായ നൗഫൽ മാവൂരിനെ ആദരിച്ചു. ബാസിത് പട്ടാമ്പി, ജമാൽ മീനങ്ങാടി, ആഷിക് ചോക്കാട്, ഫൈസൽ മലപുറം, അമീർ അലി, നൗഷാദ് എടക്കര, ഷൗക്കത്ത്, കബീർ അത്തോളി, സൈഫുദീൻ മുക്കം തുടങ്ങിയവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."