HOME
DETAILS

കലാപത്തിന് കൂട്ടുനില്‍ക്കുന്ന കാവല്‍ഭടന്മാര്‍

  
backup
November 09 2018 | 21:11 PM

british-rule-nature-bjp-sreedharan-pilla-spm-edtiorial10-11-2018

ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചക്കാലത്തു നാട്ടുകാര്‍ പൊലിസ് സേനയെ ഭീതിയോടെയാണു കണ്ടിരുന്നത്. ജനങ്ങള്‍ക്കു മേല്‍ എന്തു ക്രൂരതയും കാണിക്കാന്‍ ഭരണകൂടം അധികാരം നല്‍കിയ ഭീകരസംഘമെന്ന ചിത്രമായിരുന്നു അക്കാലത്തു പൊലിസിനെക്കുറിച്ചു സാധാരണക്കാരുടെ മനസിലുണ്ടായിരുന്നത്.
അന്നത്തെ പൊലിസിന്റെ ചെയ്തികള്‍ ആ ധാരണ ബലപ്പെടുത്തുന്ന തരത്തിലായിരുന്നു. അധികാരം ദുരുപയോഗപ്പെടുത്തി പാവപ്പെട്ടവരും നിരക്ഷരരും നിയമസാക്ഷരതയില്ലാത്തവരുമായ ജനങ്ങള്‍ക്കു മേല്‍ അന്നത്തെ പൊലിസ് പ്രയോഗിച്ച ക്രൂരതകള്‍ക്കു കണക്കില്ല. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷവും ഏറെക്കാലം ഇതേ ചിത്രം തന്നെയായിരുന്നു നാട്ടുകാരുടെ മനസില്‍.
ആ ചിത്രത്തിനു മാറ്റം വരാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. ജനാധിപത്യ മുന്നേറ്റങ്ങളും അതു സൃഷ്ടിച്ച സാമൂഹ്യോന്മേഷവും സാക്ഷരതാവളര്‍ച്ചയും അതിന്റെയൊക്കെ ഭാഗമായി പൊലിസിലുണ്ടായ ഗുണപരമായ പരിവര്‍ത്തവുമെല്ലാമാണു തിരുത്തലിനു കാരണമായത്. പൊലിസ് നിയമപാലകരും നീതിസംരക്ഷകരും സമൂഹത്തിന്റെ കാവലാളുകളുമാണെന്ന ചിത്രം ഒരളവോളമെങ്കിലും സമൂഹമനസില്‍ രൂപപ്പെട്ടു, അതിനിടയിലും ചില പുഴുക്കുത്തുകള്‍ ഉണ്ടായിരുന്നെങ്കിലും.
എന്നാല്‍, പഴയ ഭീതിജനക ചിത്രം ജനമനസുകളില്‍ പുനഃസ്ഥാപിക്കുന്ന തരത്തിലുള്ളതാണു കുറച്ചുനാളായി പൊലിസിലെ ചിലരുടെ ചെയ്തികള്‍.
കടുത്ത ജനവിരുദ്ധതയുടെയും വര്‍ഗീയപക്ഷപാതത്തിന്റെയും പേരില്‍ അടുത്ത കാലത്തായി രൂക്ഷമായ ആരോപണങ്ങള്‍ കേരള പൊലിസിനുനേരേ ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് ശബരിമല സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്ത രീതി സംബന്ധിച്ചുള്ളത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി ഒരു വിഭാഗം അയ്യപ്പഭക്തരില്‍ സൃഷ്ടിച്ച പ്രതിഷേധം പല രൂപത്തിലാണു പ്രത്യക്ഷപ്പെട്ടത്.


തികച്ചും സമാധാനപരമായ നാമജപ യാത്രകളുണ്ടായി. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍ക്ക് ആയുധമാക്കി കലാപം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ ശ്രമിച്ചു. അവരുടെ ഒളിയജന്‍ഡ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ നാവിലൂടെത്തന്നെ പുറത്തുവന്നു. അതിന്റെ പേരില്‍ പിള്ള കേസില്‍ അകപ്പെട്ടു.
ശബരിമലയില്‍ സംഘ്പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കു മൈക്ക് നല്‍കിയതടക്കം ചില പൊലിസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ വന്‍ വിമര്‍ശനത്തിനു വഴിയൊരുക്കിയിരിക്കുകയാണ്. അതില്‍ ഏറ്റവും നടുക്കമുളവാക്കുന്നതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത.
ചിത്തിര ആട്ടത്തിരുനാളിനു നട തുറന്നപ്പോള്‍ ശബരിമലയിലെത്തി അക്രമമഴിച്ചുവിടാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഐ.ജി എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പൊലിസുകാര്‍ സഹായിച്ചുവെന്നാണു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ഡി.ജി.പിയോടു മുഖ്യമന്ത്രി വിശദീകരണം തേടിയതായും വാര്‍ത്തയുണ്ട്.
ചിത്തിര ആട്ടത്തിരുനാളിനു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അക്രമസജ്ജരായി സന്നിധാനത്തെത്തുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ ദര്‍ശനം കഴിഞ്ഞ ഭക്തരെ സന്നിധാനത്തു തങ്ങാന്‍ അനുവദിക്കരുതെന്നു കര്‍ശന നിര്‍ദേശവുമുണ്ടായിരുന്നു. എന്നിട്ടും സംഘ്പരിവാറിന് അവിടെ തങ്ങി അഴിഞ്ഞാടാന്‍ ഐ.ജിയടക്കം ചില പൊലിസുകാര്‍ സൗകര്യമൊരുക്കി. ദര്‍ശനത്തിനെത്തിയ 50 വയസിനു മുകളിലുള്ള സ്ത്രീകള്‍ പോലും ആക്രമിക്കപ്പെട്ടു. ഒരു തീര്‍ഥാടനകേന്ദ്രത്തില്‍ ഭക്തര്‍ക്കു നേരേ ഒരിക്കലുമുണ്ടാവാന്‍ പാടില്ലാത്തതാണിത്.
സംരക്ഷണം നല്‍കാന്‍ ചുമതലപ്പെടുത്തിയവര്‍ കലാപകാരികളെ സഹായിക്കുന്നത് അതീവഗുരുതരമായ കുറ്റമാണ്. വേലി തന്നെ വിള തിന്നുക എന്ന പഴകിയ പ്രയോഗമൊന്നും ഇതിനെ വിശേഷിപ്പിക്കാന്‍ മതിയാവില്ല.


ഇങ്ങനെയൊക്കെ ചെയ്യാന്‍ മടിക്കാത്ത ഒരു അജിത് കുമാര്‍ മാത്രമാവില്ല പൊലിസ് സേനയിലുള്ളതെന്ന് ഉറപ്പാണ്. സംഘ് പരിവാര്‍ വിധേയത്വമുള്ള നിരവധി പൊലിസുദ്യോഗസ്ഥര്‍ കേരളത്തിലുണ്ടെന്നതിന് നേരത്തെ തന്നെ നിരവധി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ ഉപയോഗിച്ച് എങ്ങനെ നാട്ടില്‍ ക്രമസമാധാനപാലനം നടത്തുമെന്നത് വലിയ ആശങ്കയുയര്‍ത്തുന്നൊരു ചോദ്യമാണ്.
ശബരിമലയില്‍ ഏറെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മണ്ഡല തീര്‍ഥാടനകാലം ഈ മാസം 17 ന് ആരംഭിക്കാനിരിക്കുകയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് അയ്യപ്പഭക്തരായിരിക്കും ഈ കാലയളവില്‍ ശബരിമലയിലെത്തുക. ഈ സന്ദര്‍ഭം സംഘ്പരിവാര്‍ നന്നായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്നുറപ്പാണ്.
ഈ സമയത്തും ഇതുപോലുള്ള പൊലിസുകാരാണ് അവിടെ ക്രമസമാധാന പാലനത്തിനു നിയോഗിക്കപ്പെടുന്നതെങ്കില്‍ എന്തൊക്കെ അത്യാഹിതങ്ങളായിരിക്കും സംഭവിക്കുകയെന്നു പറയാനാവില്ല.
അങ്ങനെയുണ്ടായാല്‍ അതു ശബരിമലയില്‍ മാത്രം ഒതുങ്ങില്ല. സംസ്ഥാനവ്യാപകമായി തന്നെ വലിയ കലാപങ്ങള്‍ക്ക് അതു വഴിമരുന്നിട്ടേക്കും.
ഇതെല്ലാം മുന്‍കൂട്ടി കണ്ട് അവിടെ പൊലിസുകാരെ നിയോഗിക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാരും ബന്ധപ്പെട്ട മേലുദ്യോഗസ്ഥരും തയാറാകണം. അതോടൊപ്പം നേരത്തെ അവിടെ സംഘ്പരിവാറിനെ സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച പൊലിസുകാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago