HOME
DETAILS
MAL
അക്രമം: അഞ്ചുപേര്‍ പിടിയില്‍
backup
June 19 2017 | 22:06 PM
വടകര: സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫിസും ബി.ജെ.പി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരിയുടെ ആയഞ്ചേരിയിലെ വീടും ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര് പിടിയില്‍.
സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസാക്രമണവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് പ്രവര്‍ത്തകരായ കോട്ടക്കടവിലെ കാരാട്ട് കണ്ണച്ചന്റവിട സുനില്‍ കുമാര്‍ (34), പുതുപ്പണം സുരഭി നിലയത്തില്‍ സംപൂജ് (30), കാതിയാര്‍ വയലില്‍ ബാബു (44) എന്നിവരെ വടകര സി.ഐ ടി. മധുസൂദനും സംഘവും അറസ്റ്റ് ചെയ്തു.
രാമദാസ് മണലേരിയുടെ വീടിനുനേരേ ബോംബെറിഞ്ഞ കേസില്‍ സി.പി.എം പ്രവര്‍ത്തകരായ ആയഞ്ചേരി നാളോംകാട്ടില്‍ രജിത് (23), പടിഞ്ഞാറെ കൊയിലോത്ത് അനീഷ് (32) എന്നിവരെയാണ് വടകര പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."